വൈക്കം താലൂക്ക് അർബൻ ഫെൽഫയർ സംഘത്തിൻ്റെ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു

ഫോട്ടോ:വൈക്കം അർബൻ ഫെൽഫയർ സഹകരണ ബാങ്കിൻ്റെ കീഴിൽ വൈക്കം സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പുതിയതായി ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിൻ്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ നിർവഹിക്കുന്നു

Advertisements

വൈക്കം: വൈക്കം താലൂക്ക് അർബൻ ഫെൽഫയർ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ ബാങ്ക് പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡംഗം എം.എൻ. ദിവാകരൻനായർ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗങ്ങളായ എം.വി. മനോജ്, ഇ.എം.നാസർ, സുബൈർ പുളിന്തുരുത്തി, പി.എസ്. ബാബു, ടി.പി. എബ്രഹാം, സബിതാസലിം, ശ്രീദേവി അനിരുദ്ധൻ, കുഞ്ഞുമോൾബാബു സഹകരണ വകുപ്പ് വൈക്കം യൂണീറ്റ് ഇൻസ്പെക്ടർ . ജി.മായ, സൂപ്രണ്ട് സജിൽ കുര്യാക്കോസ്, സംഘം സെക്രട്ടറി എം.കെ. സോജൻ , കിസ് കോ ലാബ് ഇൻചാർജ്ജ് കെ.എം. പ്രജിത് , തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles