സെഞ്ച്വറിയിൽ ജസ്റ്റ് മിസ്.. ! മറ്റൊരു റെക്കോർഡിൽ സാക്ഷാൽ യൂണിവേഴ്സൽ ബോസ് പിന്നിൽ ; വണ്ടർ കിഡ് അടിച്ചു പറത്തിയത് റെക്കോർഡുകൾ 

ജെയ്യ്പൂർ: ഐപിഎല്ലില്‍ റെക്കോർഡുകള്‍ ഒന്നിനുപുറകെ ഒന്നായി തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയല്‍സിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ 12 സിക്സുകള്‍ പറത്തി 29 പന്തില്‍ 97 റണ്‍സടിച്ച വൈഭവ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഐപിഎല്ലിലെ തന്‍റെ രണ്ടാമത്തെ മാത്രം സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 65 സിക്സുകള്‍ പറത്തിയാണ് വൈഭവ് 2012ലെ ഐപിഎല്ലില്‍ ആര്‍സിബിക്കായി 59 സിക്സറുകള്‍ നേടിയ ക്രിസ് ഗെയ്‌ലിന്‍റെ റെക്കോർഡ് മറികടന്നത്. മൂന്നു റൺ അകലെ സെഞ്ച്വറി നഷ്ടമായില്ലായിരുന്നുവെങ്കിൽ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡും ഇന്ന് വണ്ടർ കിഡ് തൂക്കിയേനെ. 30 പന്തിൽ സെഞ്ച്വറി നേടിയ ക്രിസ് ഗെയിലിൻ്റെ റെക്കോർഡിന് തൊട്ടരികിലാണ് ഇന്ന് സൂര്യ വീണത്. 

Advertisements

ക്രിസ് ഗെയ്‌ലിന്‍റെ തന്നെ പേരിലുള്ള ഐപിഎല്ലിലെ അതിവേഗ സെഞ്ചുറി(30 പന്തില്‍)ക്ക് തൊട്ടരിരികെയാണ് വൈഭവ് പുറത്തായത്. 28 പന്തില്‍ 97 റണ്‍സിലെത്തിയ വൈഭവ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തില്‍ 29 പന്തില്‍ 97 റണ്‍സടിച്ച്‌ പ്രഫുല്‍ ഹിംഗെയുടെ പന്തില്‍ തേര്‍ഡ് മാനില്‍ സ്മരണ്‍ രവിചന്ദ്രന് ക്യാച്ച്‌ നല്‍കി മടങ്ങി. 12 സിക്സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വൈഭവ് വെടിക്കെട്ട്. വൈഭവിന്‍റെ മിന്നല്‍ പ്രകടനത്തിന്‍റെ കരുത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ പവര്‍ പ്ലേയില്‍ 80 റണ്‍സടിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ 8 ഓവറില്‍ 125 റണ്‍സെടുത്തു.

Hot Topics

Related Articles