കേരളത്തിലെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ തുറുപറഞ്ഞതിന്റെ പേരില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് കോട്ടയം ജില്ലയിലെ എല്ലാ യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് പ്രഖ്യാപിച്ചു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ നടത്തു ന്യൂനപക്ഷ പ്രീണനവും മുസ്‌ളീം ലീഗിന്റെ വര്‍ഗീയ നിലപാടുകളും തുറന്നു പറഞ്ഞാല്‍ ആരെയും വര്‍ഗീയവാദിയാക്കുന്ന സ്ഥിതിയാണ് കേരളത്തില്‍.
ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെയാണ് വെള്ളാപ്പള്ളി ശബ്ദമുയര്‍ത്തിയത്. അത് ഇവിടുത്തെ സാധാരണക്കാരന്റെ ആശങ്കയാണ്. സംസ്ഥാനത്തിന്റെ പൊതുഫണ്ട് ചില വിഭാഗക്കാര്‍ കൊള്ളയടിക്കുത് കണ്ട് മൗനം പാലിക്കാന്‍ എസ്.എന്‍.ഡി.പി യോഗം തയ്യാറല്ല. വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാമെ ആരുടെയും മോഹം നടക്കില്ല. സംസ്ഥാനത്തെ പിന്നാക്ക ജനവിഭാദത്തിന്റെ ധീരനായകനാണ് വെള്ളാപ്പള്ളി. യോഗത്തിന്റെ സ്ഥാനങ്ങളില്‍ കയറിപ്പറ്റാന്‍ സാധിക്കാത്തവരും യോഗത്തില്‍ നിന്നും ശാഖായോഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടവരുമായ കുലംകുത്തികള്‍ക്ക് നൂറുപേരെപ്പോലും സംഘടിപ്പിക്കാനാവില്ല. ഇവരെ കൂട്ടുപിടിച്ച് യോഗത്തെയും ജനറല്‍ സെക്രട്ടറിയെയും കള്ളകേസുകളുടെ പേരില്‍ ആക്ഷേപിക്കാനാണ് ശ്രമം. കേസുകള്‍ കോടതിയില്‍ വാദിച്ച് ജയിക്കണം. അത് നടക്കാത്തപ്പോള്‍ വഴിയില്‍ മൈക്ക് കെട്ടി വിളിച്ചുപറഞ്ഞു സോഷ്യല്‍ മീഡിയവഴി കള്ള പ്രചരണങ്ങള്‍ നടത്തി ജയിക്കാനാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ ശ്രമിക്കുത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളുടെ നെട്ടല്ലാണ് ഈഴവസമുദായം. ഈ പാര്‍ട്ടികളിലെ, വിശേഷിച്ച് സി.പി.എമ്മിലെ അപചയം തുറന്നു പറഞ്ഞുവെന്ന കുറ്റം മാത്രമാണ് അടുത്തിടെ വെള്ളാപ്പള്ളി ചെയ്തത്. ഇടതുസര്‍ക്കാരിന് മൂന്നാം തുടര്‍ഭരണം നഷ്ടമാകാന്‍ കാരണം ഇടതുമുണിയിലെ കുതികാല്‍വെട്ടും സി.പി.എം നേതൃനിരയിലെ പാളിച്ചകളുമാണ്. അത് ഉള്‍ക്കൊള്ളാതെ, ദയനീയ തോല്‍വിയുടെ കാരണം വെള്ളാപ്പള്ളിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് എല്‍ ഡി എഫിന്റ ചിലനേതാക്കള്‍. മുസ്‌ളീം ലീഗിന്റെ വര്‍ഗീയതും അഴിമതിയും ചോദ്യം ചെയ്തതാണ് വെള്ളാപ്പള്ളിയുടെ കുറ്റമെങ്കില്‍ ആ കുറ്റം യോഗം പ്രവര്‍ത്തകര്‍ ഏറ്റെടുക്കു. അധികാരത്തിന്റെ ബലത്തില്‍ ഇനിയും പൊതുമുതല്‍ കൊള്ളയടിക്കാനാണ് ശ്രമമെങ്കില്‍ അതിനെയും നേരിടും. മുസ്‌ളീം സമൂഹത്തെയല്ല, മുസ്‌ളീം ലീഗിനെയാണ് ജനറല്‍ സെക്രട്ടറി വിമര്‍ശിക്കുന്നത്. ലീഗല്ല മുസ്‌ളീമെന്ന് തിരിച്ചറിയാനുള്ള വകതിരിവൊക്കെ കേരള സമൂഹത്തിനുണ്ട്. വെള്ളാപ്പള്ളി നടേശനെതിരായ ഏതു നീക്കത്തിനെയും അതേ നാണയത്തില്‍ നേരിടാനും ആളും അര്‍ത്ഥവും എസ്.എന്‍.ഡി.പി. യോഗത്തിനും ഈഴവ സമൂഹത്തിനുമുണ്ടെന്ന് എസ്.എന്‍.ഡി.പി. യോഗം കോട്ടയം ജില്ലയിലെ യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ എട്ട’ താലൂക്ക് യൂണിയനുകളിലെ നേതാക്കള്‍ പങ്കെടുത്തു.


