കോട്ടയം: അഖില മലങ്കര യാക്കോബായ സൺഡേസ്കൂൾ അസോസിയേഷൻ ദേശീയ സെക്രട്ടറിയായി അവിനേഷ് തണ്ടാശ്ശേരിൽ തെരഞ്ഞെടുക്കപ്പെട്ടു. പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് നടന്ന 51-ാമത് വാർഷിക പൊതുയോഗത്തിലാണ് 2026 – 29 കാലയളവിലേയ്ക്കുള്ള അഖില മലങ്കര സൺഡേസ്‌കൂൾ സെക്രട്ടറിയായി ഇദ്ദേഹം നിയമിതനായത്. കോട്ടയം ഭദ്രാസനത്തിലെ മണർകാട് സെൻ്റ് മേരീസ് കത്തീഡ്രൽ ഇടവകാംഗമാണ്. 2014 മുതൽ മണർകാട് ഡിസ്ട്രിക്റ്റ് ഇൻസ്പക്ടറായും, 2023 മെയ് മുതൽ കോട്ടയം ഭദ്രാസന ഡയറക്ടറായും കേന്ദ്രകമ്മിറ്റിയംഗമായും പ്രവർത്തിച്ചു വരുന്നു. മണർകാട് പറമ്പുകര സെൻ്റ് മേരീസ് സൺഡേസ്‌കൂൾ അധ്യാപകനാണ്.
Advertisements


