കോട്ടയം മണർകാട് അരീപ്പറമ്പിൽ ‘ബാലേട്ടൻ’ മോഡൽ സ്വർണത്തട്ടിപ്പ് ; വീട്ടുജോലിയ്ക്ക് എത്തിയ ഹോംനഴ്സ് മുക്കുപ്പണ്ടംന പകരം വച്ച് വീട്ടമ്മയുടെ സ്വർണം തട്ടിയെടുത്തു ; പ്രതിയായ വനിതാ ഹോംനഴ്സിനെ പിടികൂടി മണർകാട് പൊലീസ് 

കോട്ടയം : മണർകാട് അരീപ്പറമ്പിൽ ബാലേട്ടൻ മോഡൽ സ്വർണത്തട്ടിപ്പ്. വയോധികയുടെ വീട്ടിൽ ഹോം നഴ്സ് ജോലിയ്ക്കെത്തിയ യുവതി ഒരു വർഷത്തോളമായി വീട്ടിൽ തട്ടിപ്പ് നടത്തുകയായിരുന്നു. മുക്കുപണ്ടം പകരം വച്ച് സ്വർണം തട്ടിയെടുത്ത് പണയം വച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. മോഹൻ ലാൽ നായകമായ ബാലേട്ടൻ സിനിമയിൽ ഹരീശ്രീ അശോകൻ്റെ കഥാപാത്രം നടത്തിയതിനു സമാനമായ തട്ടിപ്പാണ് കഴിഞ്ഞ ഒരു വർഷമായി ഇവർ നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അരീപ്പറമ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രമ്യയെ മണർകാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തു. സിനിമയിൽ ഹരീശ്രീ അശോകൻ സ്വന്തം മുതലാളിയുടെ സ്വർണം അടിച്ചു മാറ്റിയ ശേഷം പകരം മുക്കുപണ്ടം അണിയിക്കുകയാണ് ചെയ്തത്. ഇതേ സമാന രീതിയിലാണ് രമ്യയും തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. 

Advertisements

ഒരു വർഷത്തോളമായി മണർകാട് അരീപ്പറമ്പ് ഭാഗത്ത് പള്ളിപ്പറമ്പിൽ വീട്ടിൽ തനിച്ച് താമസിക്കുന്ന പെണ്ണമ്മ തോമസിൻ്റെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു രമ്യ. മക്കളെല്ലാവരും വിദേശത്തായിരുന്നതിനാൽ പെണ്ണമ്മയുടെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് രമ്യയായിരുന്നു. വീട്ടിൽ ജോലിയ്ക്ക് എത്തിയിരുന്ന സമയം പെണ്ണമ്മയുടെ സ്വർണ്ണാഭരണങ്ങൾ കണ്ട് വച്ച രമ്യ, ഇവയ്ക്ക് പകരം മുക്കുപണ്ടം വയ്ക്കും. തുടർന്ന്, യഥാർത്ഥ സ്വർണാഭരണങ്ങൾ പണയം വച്ച് പണം സ്വന്തമാക്കും. ആവശ്യം കഴിയുമ്പോൾ തിരികെ പണയം എടുത്ത് നൽകുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ ആഴ്ചകൾക്കു മുൻപ് പെണ്ണമ്മയെ വിദേശത്തുള്ള മകൾ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഇവരുടെ സ്വർണാഭരണങ്ങളെപ്പറ്റി ചോദിച്ചു. ഈ സമയം ആഭരണങ്ങളിൽ ചിലത് ക്ലാവ് പിടിച്ചതിനു സമാനമായ രീതിയിൽ കണ്ടു. ഇതോടെ സംശയം തോന്നിയ മകൾ അയൽവീട്ടിലുണ്ടായിരുന്ന ബന്ധുവിനെ വിവരം അറിയിച്ചു. ഇവർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് സ്വർണത്തിന് പകരം വീട്ടിൽ വച്ചിരുന്നത് മുക്കുപണ്ടമാണ് എന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ മണർകാട് പൊലീസിലിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ രഞ്ജിത്ത് ആർ.എസ്, എസ്.ഐ ബാബുരാജ്, എ.എസ്.ഐ രാധാകൃഷ്ണ, എസ്.സി.പി.ഒ രജിത്ത് എസ്, സിപിഒ സ്റ്റെഫി ആൻ്റണി എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതിയായ രമ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Hot Topics

Related Articles