ചങ്ങനാശേരി ; എംസി റോഡിൽ പാലാത്ര ജംഗ്ഷനിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റിൽ എതിർ ദിശയിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറിയുടെ മുൻഭാഗം തകർന്നു. ആർക്കും സാരമായി പരിക്കേറ്റിട്ടില്ല. എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു.
Advertisements






