മഴ മുന്നറിയിപ്പിൽ മാറ്റം ; കോട്ടയം ഉൾപ്പെടെയുള്ള 7 ജില്ലകളിൽ ഇന്ന് ‘മഞ്ഞ അലർട്ട്’ ; കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ മഴ ഒരു ഇടവേളക്ക് ശേഷം വീണ്ടും കനക്കുന്നു. മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ പെയ്യുക.

Advertisements

സംസ്ഥാനത്ത് തിങ്കൾ മുതല്‍ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ അടുത്ത ആഴ്ച ന്യൂനമര്‍ദ്ദം രൂപമെടുത്തേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ടായിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം, കഴിഞ്ഞ രാത്രി പെയ്ത അതിതീവ്രമഴയുടെ അന്തരീക്ഷം പത്തനംതിട്ടയിൽ ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ടയിലെ മലയോരമേഖലയിൽ കനത്ത മഴ പെയ്തത്. ഇന്നലെ രാത്രി ലഘു മേഘ വിസ്പോടനം നടന്നെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കക്കിയിൽ 22.5 സെന്റി മീറ്റര്‍ മഴ രേഖപ്പെടുത്തി. അത്തിക്കയത്ത് 16 സെന്റി മീറ്ററും ആങ്ങമുഴിയിൽ 14.7 സെന്റി മീറ്ററും മഴ ലഭിച്ചു.

Hot Topics

Related Articles