റിലീസ് ചെയ്യാൻ ഒൻപത് ദിവസം മാത്രം ബാക്കി; മുടക്കു മുതലും ലാഭവും നേടി ‘ലിയോ’

റിലീസ് ചെയ്യാൻ ഒൻപത് ദിവസം മാത്രം ബാക്കി നിൽക്കെ മുടക്കു മുതലും ലാഭവും നേടി കുതിക്കുകയാണ് ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ. സാറ്റ്‌ലൈറ്റ്‌, ഡിജിറ്റൽ, വീഡിയോ അവകാശങ്ങൾ ഉൾപ്പടെ ഉള്ളവയിലൂടെ ചിത്രം നേടിയത് 487 കോടിയാണെന്നാണ് ഫിലിം ട്രാക്കർ എ ബി ജോർജ് എക്സിൽ പോസ്റ്റ് ചെയ്തത്. 300 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക് എന്നാണ് വിവരം.

Advertisements

വിജയ്‍യുടെ കരിയറിലെ എക്കാലത്തെയും മികച്ച യുഎസ് പ്രീമിയർ വിൽപ്പനയായും ലിയോ സ്ഥാനം നേടിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് ഐ മാക്സ് സ്‌ക്രീനുകൾക്ക് ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകളും ദിവസേന അഞ്ച് ഷോകളും രാവിലെ ഒമ്പത് മണി മുതൽ ഉണ്ടായിരിക്കുമെന്ന് വ‍ൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ 43 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.