സ്പോർട്സ് ഡെസ്ക് : ഇനിയുള്ള രണ്ടുമാസം കുട്ടി ക്രിക്കറ്റിന്റെ ഉത്സവ മേളം. 17 സീസണ് വേണ്ടി 10 ടീമുകളും കച്ച മുറുക്കി രംഗത്ത് എത്തിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ തല ധോണിയിൽ തന്നെയാണ് ഇത്തവണയും പ്രതീക്ഷ വെച്ചിരിക്കുന്നത്. ആറാം കിരീടം എന്ന ലക്ഷ്യം വെച്ചുകൊണ്ട് തന്നെ പുതിയ ക്യാപ്റ്റൻ കീഴിൽ മുംബൈ ഇന്ത്യൻസ് ഉണ്ട്. ഉദ്ഘാടന മത്സരം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആണ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ട്വന്റി ട്വന്റി ലോകകപ്പ് അടുത്തിരിക്കെ മിക്ക താരങ്ങൾക്കും ടീമിൽ അവസരം ലഭിക്കാനുള്ള അവസാന വഴി കൂടിയാണ് ഈ ഐപിഎൽ സീസൺ. മലയാളികളുടെ പിന്തുണയുമായി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും ഇത്തവണ ഫേവറേറ്റ് ലിസ്റ്റിൽ ഉണ്ട്. പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ കീഴിലാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട്. രോഹിത് ശർമയുടെ അവസാനത്തെ മുംബൈ ഇന്ത്യൻസിന് വേണ്ടി ഉള്ള മത്സരങ്ങൾ കൂടിയായിരിക്കും ഈ സീസണിലെ എന്നും റിപ്പോർട്ടുകൾ ഉണ്ട്. കറുത്ത കുതിരകൾ ആകാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആദ്യ സീസണിലെ കിരീടം വീണ്ടും തിരിച്ചുപിടിക്കാൻ ഗുജറാത്ത് ടൈറ്റൻസും, പുതുചരിത്രം സൃഷ്ടിക്കാൻ ലക്നവും തൊട്ടു പിന്നാലെ ഉണ്ട്.ശിഖർ ധവാന് കീഴിൽ പഞ്ചാബും ഈ സാല കപ്പിന് ബാംഗ്ലൂരും കച്ചമുറുക്കിയിരിക്കുന്നു.എന്തായാലും ഇനിയുള്ള രണ്ടുമാസം ക്രിക്കറ്റ് പ്രേമികൾക്ക് ഉത്സവകാലമാണ്.