കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മാസമായി നേരിട്ടത് അതി ക്രൂരമായ റാഗിംഗ് വളരെയധികം പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്, പ്രതികളായ എസ്എഫ്ഐ കാപാലികരുടെ എസ്എസ്എൽസി മുതലുള്ള എല്ലാ സർട്ടിഫിക്കറ്റുകളും പിൻവലിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്എഫ്ഐ എന്ന തെമ്മാടി കൂട്ടത്തെ നിരോധിക്കേണ്ട കാലം എന്നെ കഴിഞ്ഞതാണ്, റാഗിങ്ങും എസ്എഫ്ഐയും നാടിനു ആപത്താണ് അദ്ദേഹം കുറ്റപ്പെടുത്തി. ക്യാമ്പസുകളിൽ കൊലയാളികളെ സൃഷ്ടിച്ച എസ്.എഫ്.ഐ മാറി വരുകയാണ് അധികാരത്തിന്റെ തണലിൽ എസ്എഫ്ഐ നടത്തുന്ന ക്രൂര വിനോദങ്ങൾ അവസാനിപ്പിക്കാൻ ജനങ്ങൾ തന്നെ നേരിട്ട് ഇറങ്ങും ഈ സർക്കാരിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും എസ്എഫ്ഐ അടിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisements