തിരുവല്ല: കുറ്റപ്പുഴ കീർത്തി നഗർ കാവനാക്കുഴിയിൽ ഗ്രേസ് വില്ല കെ എം ചെറിയാൻ (ബേബി-93 ) അന്തരിച്ചു. ഭാര്യ: പരേതയായ ഗ്രേസി കോട്ടയം ചക്കാലയിൽ കുടുംബാംഗമാണ്. പരേതൻ ചീന്തലാർ ടീ എസ്റ്റേറ്റ് ഗ്രൂപ്പ് ഹെഡ് ക്ലാർക്ക്, അബുദാബിയിലെ കൊമേഴ്സിയൽ ബാങ്ക് ഓഫ് ദുബായ് ഉദ്യോഗസ്ഥൻ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു. മാർത്തോമ്മ സഭ മണ്ഡലം – അസംബ്ളി പ്രതിനിധി, കുറ്റപ്പുഴ യെരുശലേം ഇടവക വൈസ് പ്രസിഡൻ്റ്, അത്മായ ശുശ്രൂഷകൻ, അഭയ ഭവൻ സൊസൈറ്റി വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ : പ്രസാദ് ചെറിയാൻ (റിട്ട. ഫൈനാൻസ് മാനേജർ, ദുബായ്, മസ്ക്കറ്റ് ), മുണ്ടുകുഴിയിൽ സുജ ചാക്കോ (കുറ്റപ്പുഴ ).
മരുമക്കൾ : ചവണിക്കാമണ്ണിൽ ജെസ്സി അനു ഫിലിപ്പ് (റിട്ട. പ്രൊഫ. ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര ), മുണ്ടുകുഴിയിൽ തോമസ് ചാക്കോ ( റെഡി മിക്സ്, അലൈൻ ). സംസ്കാരം ശനിയാഴ്ച 9.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 11.30 ന് കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ പള്ളിയിൽ.
തിരുവല്ല കുറ്റപ്പുഴ കീർത്തി നഗർ കാവനാക്കുഴിയിൽ ഗ്രേസ് വില്ല കെ എം ചെറിയാൻ (ബേബി)

Advertisements