വനിതാദിനത്തോടനുബന്ധിച്ച് കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുക്കിയ വ്യത്യസ്തമായ ഒരു പഠന പ്രവർത്തനത്തിന്റെ വിജയകരമായ സമാപ്തിയാണ് കടന്തേരിയിലെ പെൺ പെരുമ ….. കടുത്തുരുത്തിയുമായി ബന്ധപ്പെട്ടുനിൽക്കുന്ന തെരഞ്ഞെടുത്ത 13 വനിതകളുമായി സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും അധ്യാപക അനധ്യാപകരും ട്രെയിനിങ് വിദ്യാർത്ഥികളും ചേർന്നു നടത്തിയ വ്യത്യസ്ത അഭിമുഖങ്ങൾ കടുത്തുരുത്തിയിലെ പെൺ ജീവിതങ്ങളെ അടുത്തറിയാൻ പര്യാപ്തമായിരുന്നു. രാഷ്ട്രീയ സാമൂഹിക മേഖലകളിലെ തെരഞ്ഞെടുത്ത 13 വനിതകളെയാണ് അഭിമുഖത്തിന് തെരഞ്ഞെടുത്തത്. ഇതിലൂടെ പാഠപുസ്തകങ്ങൾക്കപ്പുറം പുതിയ അറിവുകൾ കുട്ടികൾക്കു മുമ്പിൽ തുറക്കപ്പെടുകയായിരുന്നു എന്ന് പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച കടുത്തുരുത്തി എംഎൽഎ അഡ്വ. മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു …..
മനുഷ്യ ഗ്രന്ഥശാല എന്ന മഹത്തായ ആശയത്തെയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്.
സ്വന്തം നാട്ടിലെ വിവിധ മണ്ഡലങ്ങളിലെ കരുത്തുറ്റ വനിതകളെ അടുത്തറിയുന്നതിലൂടെ കുട്ടികളുടെ മനോഭാവത്തിൽ തന്നെ മാറ്റം വരുമെന്നും പുസ്തകം പരിചയപ്പെടുത്തിയ കവയിത്രിയും അധ്യാപികയുമായ നിഷ നാരായണൻ അഭിപ്രായപ്പെട്ടു…..
കുറവിലങ്ങാട് ഡിപിസി സതീഷ് ജോസഫ് ആണ് പുസ്തക പ്രകാശനം നിർവഹിച്ചത്…. കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങൾക്കും മാതൃകാപരമായ പ്രവർത്തനമാണ് സ്കൂൾ കാഴ്ചവെച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു…. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻകാല,
ബ്ലോക്ക് മെമ്പർ നായനാ ബിജു, പഞ്ചായത്ത് പ്രസിഡണ്ട് എംപി സ്മിത, ജിൻസി എലിസബത്ത്, തലയോലപ്പറമ്പ് എ ജെ ജോൺ ഹെഡ്മിസ്ട്രസ് മായാദേവി, സ്കൂൾ ഹെഡ്മിസ്ട്രസ് ഡോക്ടർ യു ഷംല, പിടിഎ പ്രസിഡണ്ട് സുമേഷ് കുമാർ, അമ്മ മലയാളം സെക്രട്ടറി ഷാജിമോൻ, രജനി പാലപ്പറമ്പിൽ, മേരീ സെബാസ്റ്റ്യൻ, വിതു രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോസ് ഭാവന kaduthuruthy