ഭരണഘടന മൂല്യങ്ങളെ വെല്ലുവിളിക്കുന്ന സംഘപരിവാർ ശ്രമങ്ങളെ കോൺഗ്രസ്‌ ചെറുത്ത് തോൽപ്പിക്കും : ഡി സി സി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ

തിരുവല്ല: ഏപ്രിൽ 14 ഭരണഘടന ശില്പി ഡോ. ബി.ആർ.അംബേദ്കർ ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസ്സ് നടത്തി.
ഡി.സി.സി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സദസ്സ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാർ ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, ഡി.സി.സി നിർവാഹക സമിതിയംഗം ആർ. ജയകുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റുമാർ റ്റി.ജി. നിതിൻ, കാഞ്ചന എം. കെ, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാർ വിശാഖ് വെൺപാല, രതീഷ് പാലിയിൽ, യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി റിജോ വള്ളംകുളം, കെ. എസ്. യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോണി ഇട്ടി, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജെസ്സി മോഹൻ, സേവാദൾ സംസ്ഥാന സെക്രട്ടറിമാർ എ. ജി. ജയദേവൻ, കൊച്ചുമോൾ പ്രദീപ്‌, നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോഫിൻ ജേക്കബ്, കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി റിദേഷ്‌ ടി ആന്റണി, മണ്ഡലം പ്രസിഡന്റുമാർ സജി എം. മാത്യു, രാജൻ തോമസ്, ജിജി പെരിങ്ങര, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ഫിലിപ്പ് വർഗീസ്, ശ്രീജിത്ത്‌ തുളസിദാസ്, ജെയ്സൺ ചാക്കോ, രേഷ്മ രാജേശ്വരി, ജെയ്സൺ പടിയറ, മിഥുൻ കെ ദാസ്, ജിബിൻ നൈനാൻ, മുന്ന വസിഷ്ടൻ, ജോജോ വടവന, അഭിജിത് പാലത്തിങ്കൽ, ബിജോയ്‌ കുരിശ്മൂട്ടിൽ, ബിച്ചു ടി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles