കോട്ടയം : ബി ജെ പി കോട്ടയം വെസ്റ്റ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. രണ്ട് ജനറൽ സെക്രട്ടറിമാരും എട്ട് വൈസ് പ്രസിഡൻ്റുമാരും ഏഴ് സെക്രട്ടറിമാരും കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആണ് കമ്മിറ്റി പ്രഖ്യാപിച്ചത്. എൻ. കെ ശശികുമാർ , ടി എൻ ഹരികുമാർ , സജി എസ് തെക്കേൽ , ഡോ. ശ്രീജിത്ത് കൃഷ്ണൻ , സിന്ധു ബി കോതശേരിൽ , ലേഖ അശോക് , ആൻ്റണി അറിയിൽ , ജയശ്രീ പ്രസന്നകുമാർ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. എസ് രതീഷും , ലാൽ കൃഷ്ണയും ആണ് ജനറൽ സെക്രട്ടറിമാർ. സുദീപ് നാരായണൻ , രൂപേഷ് ആർ മേനോൻ , സരീഷ് കുമാർ , പി.സി ബിനീഷ് കുമാർ , ജയാ രാജു , സുഭാഷ് പി ആർ , സിന്ധു അജിത്ത് , ശ്രീകുമാരി യു നായർ എന്നിവരാണ് സെക്രട്ടറിമാർ. ഡോ. ലിജി വിജയകുമാർ ആണ് ട്രഷറർ.
Advertisements


