കോട്ടയം : പിതാവ് പിന്നോട്ടെടുത്ത വാഹനം തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കോട്ടയം അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻദാസ് -മരിയ ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവപ്രിയ ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.
Advertisements


