കോട്ടയം: കേരള അഗ്രിക്കൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി. സിഐടിയു ജില്ലാ ജോ.സെക്രട്ടറി അഡ്വ.വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ പ്രവീൺ ജെ.പി അധ്യക്ഷത വഹിച്ചു. അനുശോചന സമ്മേളനം വിനീത തങ്കച്ചൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മിനു കുരുവിള രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കെ.എ.ടി.എസ്.യു സംസ്ഥാന ജോ.സെക്രട്ടറി രമ്യ വി.ആർ സ്വാഗതം ആശംസിച്ചു. ഷീന പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ജെ.പി പ്രവീൺ ജില്ലാ പ്രസിഡന്റ്, അരുൺ ബേബി വൈസ് പ്രസിഡന്റ്, ഷീന പ്രകാശ് ജില്ലാ സെക്രട്ടറി , ആൽഫിയ ഇസ്മയിൽ ജില്ലാ ജോ.സെക്രട്ടറി , എം.എസ് ദർശന ജില്ലാ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
Advertisements









