പത്തനംതിട്ട : മലങ്കര സഭയുടെ പരിശുദ്ധ സുന്നഹദോസ് അംഗമായിരിക്കുന്ന അടൂർ കടമ്പനാട് മെത്രാപ്പോലീത്ത മാർ അപ്രേം സഭയുടെ സമതികളിൽ പറയേണ്ട കാര്യങ്ങൾ അച്ചടക്കം ലംഘിച്ച്
പരിശുദ്ധ സഭയെ പൊതുവിൽ അപമാനിച്ചതിൽ മലങ്കര സഭാ വിശ്വാസ സമൂഹത്തിനുള്ള പ്രതിക്ഷേധം. സഭയുടെ വൈദിക സെമിനാരിയിൽ സഭാ ഭരണഘടന പഠിപ്പിക്കുന്ന അദ്ധ്യാപകനായ മാർ അപ്രേം മെത്രാപ്പോലീത്താ സഭാ ഭരണഘടനയെ വിശ്വാസസമൂഹത്തിന് മുന്നിൽ അപമാനിക്കും വിധം ഒന്നിൽ കൂടുതൽ പ്രാവശ്യം നടത്തിയ പ്രസംഗത്തിലുള്ള വൻ പ്രതിക്ഷേധം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഭയുടെ സ്വാതന്ത്യത്തെ അരക്കിട്ട് ഉറപ്പിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി നൽകിയ വിധിയെ അപമാനിക്കുകയും സഭയുടെ പള്ളികളിൽ വിധി നടപ്പിലാക്കുന്ന നടപടികളെ പള്ളി പിടുത്തം എന്ന് വിളിച്ച് അപമാനിക്കുന്നതിൽ സഭാ മക്കളുടെ പ്രതിക്ഷേധം .
വൈദിക സെമിനാരിയിൽ ഭരണഘടനാ അദ്ധ്യാപകനായി ഇനി മാർ അപ്രേം മെത്രാപ്പോലീത്ത തുടരുന്നതിന് എതിരെ പരിശുദ്ധ സുന്നഹദോസ് നടപടി കൈകൊളുക. പൊതു വേദിയിൽ പരിശുദ്ധ സഭയെ പരസ്യമായി അപമാനിച്ച, പരിശുദ്ധ സുന്നഹദോസിനെ അപമാനിച്ച മാർ അപ്രേം മെത്രാപോലീത്താ പൊതു സമൂഹത്തോട് പരസ്യമായി മാപ്പ് പറയുക.


