ഭാര്യ വീട്ടിൽ പോയപ്പോൾ 17 കാരിയുമായി അടുപ്പം ! 38 കാരനും പതിനേഴുകാരിയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത‌ സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്

ആലപ്പുഴ : കരുവാറ്റയിൽ രണ്ട് കുട്ടികളുടെ പിതാവും പതിനേഴുകാരിയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത‌ സംഭവത്തിന് പിന്നിൽ പ്രായം മറന്നുള്ള ബന്ധം.ചെറുതന കനോലില്‍ ശ്രീജിത്തും ഹരിപ്പാട് നഗരസഭാ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരിയുമാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. ശ്രീജിത്തിൻ്റെ ഭാര്യയുടെ വീടിന് അടുത്താണ് പെണ്‍കുട്ടി തമാസിച്ചിരുന്നത്.
ഭാര്യവീട്ടില്‍ എത്തുന്ന സമയത്താണ് ശ്രീജിത്ത് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. നിലവില്‍ ശ്രീജിത്ത് ഭാര്യയുമായി അകന്ന് കഴിയുകയാണ്. പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെ തുടര്‍ന്നാണോ ഇതെന്ന് പരിശോധിക്കുകയാണ് പോലീസ്. പെണ്‍കുട്ടിയും ശ്രീജിത്തും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. വീട്ടുകാര്‍ വിലക്കിയിട്ടും ഇത് തുടര്‍ന്നിരുന്നു.
ഇതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഹരിപ്പാട് പോലീസിലാണ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് വീട്ടുകാര്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പോലീസ് ശ്രീജിത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. ഈ സമയം വീട്ടില്‍ ശ്രീജിത്ത് ഇല്ലായിരുന്നു. പിറ്റേ ദിവസം സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ട് പോലീസ് മടങ്ങി.
സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞ ദിവസമാണ് ഇരുവരും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഷാംപൂ വാങ്ങാന്‍ എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഈ സമയം വീടിന് സമീപം ശ്രീജിത്ത് ബൈക്കുമായി കാത്തുനിന്നു. ഒരുമിച്ചാണ് ഇരുവരും റെയില്‍വേ സ്റ്റേഷനിലെത്തിയത്. ആളൊഴിഞ്ഞ സ്‌റ്റേഷനില്‍ കാത്തുനിന്നാണ് കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിനു മുന്നിലേക്ക് ഇരുവരും ചാടിയത്.

Advertisements

Hot Topics

Related Articles