തലയോലപറമ്പ്:മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് സി പി എം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സിപിഎം ഏരിയ കമ്മിറ്റിയംഗം അബ്ദുൽസലിം, അധ്യക്ഷതവഹിച്ചു.
Advertisements
സി. കെ.ആശ എംഎൽഎ, സിപി എം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ്,
ലോക്കൽ കെ . കെ . ബാബുക്കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ് ഷിജിവിൻസന്റ്, സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ, തലയോലപ്പറമ്പ് മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം ബുഖാരി ഫൈസി, കേരള കോൺഗ്രസ് നേതാക്കളായ ലൂക്ക് മാത്യു, അഡ്വ. ആന്റണി കളമ്പുകാടൻ, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ,ആർ ജെ ഡി ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് മാവുങ്കൽ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് സിറിയക് പാലാക്കാരൻ എന്നിവർ പ്രസംഗിച്ചു