എസ് എൻ പുരം : ഗവണ്മെന്റ് വി എച്ച് എസ് എസ് കോത്തല സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് അനുവദിച്ചു. കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാദർ പൗലോസ് നൈനാൻ ബാഡ്ജിങ്ങ് ചടങ്ങ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് രഞ്ജിത് കെ കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ കുമാരി കാവ്യ ശ്രീ കെ, സ്വാഗതവും, വാർഡ് മെമ്പർ സന്ധ്യ സുരേഷ്, ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി ആശംസകൾ നേർന്നു. ജെ ആർ സി സ്കൂൾ കോർഡിനേറ്റർ ദിനു ആർ നായർ പദ്ധതി വിശദീകരണം നടത്തി. കുമാരി ശാലിനി ലാൽ നന്ദി പറഞ്ഞു. 1997-98 ബാച്ചിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയാണ് ജെ ആർ സി യൂണിഫോം സ്പോൺസർ ചെയ്തിരിക്കുന്നത്.
Advertisements
