ചവറയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; മൊബൈൽ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം

ചവറ: രണ്ട് സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ശക്തികുളങ്ങര ശ്രീദേവി നിവാസിൽ ശ്രീകണ്ഠന്റെയും ശ്രീദേവിയുടെയും മകൻ എസ്. ശ്രീജിത്ത് (30) ആണ് ദാരുണാന്ത്യം സംഭവിച്ചത്.അപകടം ദേശീയപാതയിലെ നീണ്ടകര ഗവ. താലൂക്ക് ആശുപത്രിക്ക് തെക്കുവശത്താണ് ഉണ്ടായത്. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽപെട്ട മറ്റൊരു സ്കൂട്ടറിലെ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാവനാട് ജംഗ്ഷനിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു ശ്രീജിത്ത്. ചവറയിലെ ഭാര്യയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.സംസ്കാരം ഇന്ന് നടക്കും.ഭാര്യ: അഞ്ജന വിമൽ.മക്കൾ: അങ്കിത്, അങ്കിത.

Advertisements

Hot Topics

Related Articles