ഹൈദരാബാദ്: ഹൈദരാബാദിൽ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സിദ്ധാർഥ് എഞ്ചിനീയറിംഗ് കോളേജിലെ ജാദവ് സായ് തേജ (22)യാണ് കോളേജ് ഹോസ്റ്റലിൽ മരിച്ചത്.മരിക്കുന്നതിന് മുൻപ് താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് സായ് തേജ സ്വയം ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. കണ്ണീരോടെ സംസാരിക്കുന്ന വീഡിയോയിൽ സീനിയർ വിദ്യാർത്ഥികൾ തനിക്കെതിരെ നടത്തിയ മർദ്ദനവും പണം തട്ടിയെടുക്കലും സായ് തുറന്നു പറയുന്നു. “എന്റെ ജീവൻ അപകടത്തിലാണ്. നാലോ അഞ്ചോ പേർ വന്ന് എന്നെ ഭീഷണിപ്പെടുത്തുന്നു. പണം ചോദിക്കുന്നു. എന്നെ തല്ലുന്നു. ഞാൻ എന്ത് ചെയ്യും? ഞാൻ മരിക്കാൻ പോകുന്നു,” എന്നാണ് വീഡിയോയിൽ പറയുന്നത്.സായ് തേജയെ ഒരു ബാറിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും, ഏകദേശം 10,000 രൂപ ബില്ല് അടയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തതായി സുഹൃത്തുക്കളും അഭിഭാഷകനായ കിഷോരും ആരോപിച്ചു. സമ്മർദ്ദം സഹിക്കാനാവാതെ സായ് തേജ തൂങ്ങിമരിച്ചതായും പറയുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
റാഗിങ്ങിന് ഇരയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി: വീഡിയോ പങ്കുവെച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്


