“വാക്കുകൾക്കതീതമായ നന്ദി” ; 100 കോടി ക്ലബ്ബിൽ ഹൃദയപൂർവ്വം; ഔദ്യോ​ഗികമായി അറിയിച്ച് മോഹൻലാൽ; നേട്ടം ഒടിടി റിലീസിന് മുന്നോടിയായി

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവ്വം 100 കോടി ക്ലബ്ബിൽ. മോഹൻലാൽ ആണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. സിനിമയെ സ്വീകരിച്ച പ്രേക്ഷകരോട് മോഹൻലാൽ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒടിടി റിലീസിന് മുന്നോടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Advertisements

ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്‍റെ യുഎസ്‍പി. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഫീല്‍ ഗുഡ് ഫാമിലി ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം സത്യന്‍ അന്തിക്കാട് ഫ്ലേവറിലുള്ള ഒരു ചിത്രം ആയിരിക്കുമ്പോള്‍ത്തന്നെ പ്രമേയത്തിലും അവതരണത്തിലുമൊക്കെ ഫ്രെഷ്നസ് ഉള്ള ചിത്രമായിരുന്നു. മോഹന്‍ലാലിന്‍റെ ഒരു ഫീല്‍ ഗുഡ് ചിത്രം കുറച്ച് കാലത്തിന് ശേഷവുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിന്‍റെ ഗുണം ചിത്രത്തിനും ഉണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓണത്തിന് തിയറ്ററുകളിലെ പ്രേക്ഷകരുടെ തെരഞ്ഞെടുപ്പില്‍ ഇടംപിടിക്കാന്‍ ഹൃദയപൂര്‍വ്വത്തിന് സാധിച്ചു. അത് ബോക്സ് ഓഫീസിലും നേട്ടമായി മാറി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 39.67 കോടിയാണ്. ഗ്രോസ് 46.19 കോടിയും. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 75 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. 75.44 കോടി എന്നതാണ് സാക്നില്‍കിന്‍റെ കണക്ക്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും സംഗീത് പ്രതാപും സംഗീതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

Hot Topics

Related Articles