ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടി പൂവൻതുരുത്ത് സ്വദേശിനി; അമൃത റെക്കോർഡിട്ടത് മഹാത്മാഗാന്ധിയുടെ ഏറ്റവും ചെറിയ ചിത്രം വരച്ച്

കോട്ടയം: പൂവന്തുരുത്ത് സ്വദേശിനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിലും അംഗീകാരം. കോട്ടയം ജില്ലയിലെ പൂവൻതുരുത്ത് സ്വദേശിനിയായ മാലിയിൽ വീട്ടിൽ അമൃതമോൾ എം.എസ്. (ഷാജിമോൻ എം.പി. & ബീനാകുമാരി കെ.ജി. യുടെ മകൾ) തന്റെ അപൂർവ്വമായ കലാപ്രതിഭ തെളിയിച്ചിരിക്കുകയാണ്. മഹാത്മാ ഗാന്ധിജിയുടെ ഏറ്റവും ചെറിയ ചിത്രം വരച്ചതിനാണ് അവർക്കു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് കൂടാതെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം ലഭിച്ചത്.

Advertisements

വരച്ച ചിത്രം വെറും 5 സെ.മീ വീതിയും 6 സെ.മീ ഉയരവും മാത്രമുള്ളതാണ്. സ്റ്റൻസിൽ ആർട്ട് രീതി ഉപയോഗിച്ച്, ബ്ലാക്ക് മാർക്കർ പേനയും സ്‌കെയിലും കൊണ്ട് അവർ ചിത്രം സൃഷ്ടിച്ചത്. വളരെ ചെറിയ വലുപ്പത്തിൽ പോലും വെറും 4 മിനിറ്റും 20 സെക്കന്റ് മാത്രം ഉപയോഗിച്ചുകൊണ്ട് മഹാത്മാ ഗാന്ധിയുടെ പ്രതിരൂപം മനോഹരമായി വരച്ചെടുക്കാനുള്ള കഴിവാണ് അമൃതക്ക് ഇരട്ട റെക്കോർഡ് അംഗീകാരം നേടിക്കൊടുത്തത്.

Hot Topics

Related Articles