ന്യൂഡല്‍ഹി: അബ്ദുള്‍ നാസർ മഅ്ദനി പ്രതിയായ ബെംഗളൂരു സ്ഫോടന കേസില്‍ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി.വിചാരണ കോടതിക്കാണ് സുപ്രീം കോടതി നിർദേശം നല്‍കിയത്. കേസിലെ പ്രതി താജുദ്ദീൻ നല്കിയ ഹർജിയിലാണ് സുപ്രീംകോടതി ഇടപെടല്‍.വിചാരണ അനന്തമായി നീണ്ടുപോകുന്നതിനെതിരെയാണ് താജുദ്ദീൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. 16 വർഷമായി ജയിലില്‍ തുടരുകയാണെന്നും കോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും അഭിഭാഷകൻ മുഖേന സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
Advertisements


