നീറ്റിൽ 99. ശതമാനം മാർക്ക് ; പക്ഷേ ഡോക്ടർ ആകാൻ താല്പര്യം ഇല്ല ; അഡ്മിഷന് പോകാൻ ഇരുന്ന ദിവസം വിദ്യാർത്ഥി ജീവൻ ഒടുക്കി

ബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥി, ഡോക്ടറാകാന്‍ താല്‍പര്യമില്ലെന്ന് കുറിപ്പെഴുതിവെച്ച്‌ ജീവനൊടുക്കി.മഹാരാഷ്ട്രയിലെ ചന്ദര്‍പുര്‍ ജില്ലയിലെ നവര്‍ഗാവിലാണ് സംഭവം. അനുരാഗ് അനില്‍ ബൊര്‍കാര്‍ എന്ന പത്തൊന്‍പതുകാരനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പുർ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുന്നതിനായി പുറപ്പെടേണ്ട ദിവസമായിരുന്നു സംഭവം.

Advertisements

2025 നീറ്റ് യുജി പരീക്ഷയില്‍ 99.99 പെർസന്റൈല്‍ നേടിയ അനുരാഗിന് ഒബിസി വിഭാഗത്തില്‍ ദേശീയതലത്തില്‍ 1475-ാം റാങ്കുമുണ്ടായിരുന്നു. അനുരാഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിന് അടുത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.ആത്മഹത്യക്കുറിപ്പിന്റെ ഉള്ളടക്കം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തനിക്ക് ഡോക്ടറാകാന്‍ താല്‍പര്യമില്ലെന്നാണ് അനുരാഗ് എഴുതിയിട്ടുള്ളതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവര്‍ഗാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Hot Topics

Related Articles