അയ്മനം : വല്യാട് ഗുരുദേവ മഹാക്ഷേത്ര സന്നിധിയിൽ നവരാത്രി മഹോത്സവം നടക്കും. സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പൂജവയ്പ് ക്ഷേത്രം മേൽശാന്തി മബിൽ ശാന്തികളുടെ കാർമികത്വത്തിൽ നടക്കും. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ പൂജ എടുപ്പ് .ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ശാരദാ പുഷ്പാഞ്‌ജലി എന്നീ പൂജകൾ കുട്ടികൾക്ക് നടത്താവുന്നതാണ്. എല്ലാ കുട്ടികളും പൂജവയ്പ് ദിവസം വൈകുന്നേരം 5 മണിയോടെ ക്ഷേത്രത്തിൽ എത്തണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Advertisements


