ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചത്. അരുണാചലിലെ പാപം പരേ ജില്ലയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ച ഐഎഎസ് ഉദ്യോഗസ്ഥയെ അറിയാമോ?രണ്ടുതവണ ഐഎഎസ് പ്രിലിമിനറി പരീക്ഷ ജയിക്കാനാകാതെ പിന്നീട് മൂന്നാമത്തെ തീവ്രശ്രമത്തില്‍ ആറാം റാങ്ക് നേടി തിളങ്ങിയ വിശാഖ യാദവിനെ?
പ്രധാനമന്ത്രിയെ വരവേല്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഈ ഐഎഎസ് ഓഫീസര്‍ ആരാണെ ചോദ്യം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. അരുണാചലിലെ പാപം പരേ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷ്ണറാണ് വിശാഖ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുപിഎസ്സി പരീക്ഷ എഴുതാനായി ഉയര്‍ന്ന ശമ്ബളമുള്ള തന്റെ ജോലി ഉപേക്ഷിച്ച വിശാഖ കോച്ചിങ്ങിനൊന്നും പേകാതെയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് കരസ്ഥമാക്കിയത്. ഡല്‍ഹി സ്വദേശിയായ വിശാഖ ഐഎഎസ് പദവിയിലെത്തുന്നതിന് മുമ്ബ് എന്‍ജിനീയറായിരുന്നു. ഡല്‍ഹി ടെക്നോളജിക്കല്‍ യൂണവേഴ്സിറ്റിയില്നിന്നാണ് ബിടെക് ബിരുദം നേടിയത്. പബ്ലിക്ക് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് ബിരുദവും വിശാഖ നേടിയിട്ടുണ്ട്.
ബെംഗളൂരുവിലെ സിസ്കോയിലായിരുന്നു ജോലിക്ക് ചേര്‍ന്നത്. എന്നാല്‍ എഐഎസ് ഓഫീസറാവുക എന്നതായിരുന്നു വിശാഖയുടെ സ്വപ്നം. അതു നേടാനായി കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചു. സിവില്‍ സര്‍വീസ് പഠനമാരംഭിച്ചു.
പ്രാഥമികഘട്ടം കടക്കാതെ ആദ്യത്തെ രണ്ട് ശ്രമങ്ങളും പാളി. എന്നാല്‍ 2020-ല്‍, മൂന്നാമത്തെ ശ്രമത്തില്‍ വിജയം കണ്ടു. യുപിഎസ്സി പരീക്ഷയില്‍ 2,025 മാര്‍ക്കില്‍ 1,046 ആയിരുന്നു വിശാഖ നേടിയത്. അഖിലേന്ത്യാ റാങ്ക്- ആറ്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ രാജ്കുമാര് യാദവിന്റെയും വീട്ടമ്മയായ സരിത യാദവിന്റേയും മകളായി 1993-ല്‍ ഡല്‍ഹിയിലാണ് വിശാഖ ജനിച്ചത്. പ്രധാനമന്ത്രിയെ അരുണാചലിലേക്ക് സ്വീകരിച്ചതിന്റെ ചിത്രങ്ങളടക്കം വിശാഖ എക്സില്‍ പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെയാണ് വിശാഖ ആരാണെന്നുള്ള ചോദ്യങ്ങളുയര്‍ന്നത്.


