കോട്ടയം : രാഹുൽഗാന്ധിയെ വധിക്കുമെന്ന് പറഞ്ഞ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചിങ്ങവനത്ത് പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടന്നു യു.ഡി എഫ് ജില്ലാ കൺവീനർ അഡ്വ ഫിൽസൺ മാത്യം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളത്തിലെ മന്ത്രിമാർ ബി.ജെപി നേതാക്കളെ പ്രകീർത്തിക്കുന്നതിൽ മത്സരിക്കുകയാണെന്നും ഒരു ബി.ജെ.പി വക്താവ് പരസ്യമായി ഇന്ത്യൻ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയിട്ടും അറസ്റ്റ് ചെയ്യുന്നതിനോ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അബ്ദുൾ സലാമിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ എസ്.രാജീവ് , സെക്രട്ടറി ജോയി ചെട്ടിശ്ശേരി ആർ എസ് പി ജില്ലാ സെക്രട്ടറി റ്റി.സി അരുൺ , മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി ഫറൂഖ് പാലപ്പറമ്പിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു എം ചന്ദ്രൻ, ആർ എസ് പി നിയോജക മണ്ഡലം പ്രസിഡൻ്റ് സ്റ്റീഫൻ ജേക്കബ് പനച്ചിക്കാട് മണ്ഡലം പ്രസിഡൻ്റ് ഇട്ടി അലക്സ് , ബാബു കുട്ടി ഈപ്പൻ , കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രാജു ആശാരി പറമ്പിൽ, മഹിളാ കോൺഗ്രസ് മുൻപ്രസിഡൻ്റ് പ്രിൻസി സനൽ കൗൺസിലർമാരായ സൂസൻ കെ സേവ്യർ, ധന്യാ ഗിരീഷ് , ലിസി മണിമല, എന്നിവർ അഭിവാദ്യം അർപ്പിച്ചു.


