വടയാർ ഭൂതങ്കേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നടത്തി

ഫോട്ടോ: വടയാർ ഭൂതങ്കേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം എസ്എൻഡിപി തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ .ഡി പ്രകാശൻനിർവഹിക്കുന്നു

Advertisements

തലയോലപ്പറമ്പ്:
വടയാർ ഭൂതങ്കേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നവീകരണ നിർമാണോദ്ഘാ ടനം എസ്എൻഡിപി തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ .ഡി പ്രകാശൻ നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രളയത്തിൽ തകർന്ന ക്ഷേത്രക്കുളം പുനരുദ്ധരിക്കാൻ
നവകേരളസദസിലും കരുതലുംകൈത്താങ്ങും പരിപാടിയിലും 133-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗം ഭാരവാഹികളും ക്ഷേത്രം ഭാരവാഹികളും നൽകിയ അപേക്ഷകൾ പരിഗണിച്ച് ജലസേചന വകുപ്പ് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ചെളിയും മണ്ണുംനീക്കംചെയ്ത് 19 മീറ്റർനീളത്തിലും 14 മീറ്റർവീതിയിലും രണ്ടരമീറ്റർ താഴ്ച്ചയിൽനിന്നും ഭൂമിനിരപ്പുവരെ വരെ കരിങ്കല്ലുകെട്ടിയശേഷം ഒന്നേകാൽമീറ്റർ ഉയരത്തിൽ ചുറ്റുമതിൽനിർമ്മിക്കാനാണ് പദ്ധതിവിഭാവനം ചെയ്തിരിക്കുന്നത്.

വൈക്കം – പാലാ മൈനർ ഇറിഗേഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ.
കുളത്തിന്റെ നവീകരണ പ്രവർത്തനം പൂർത്തിയാകുമ്പോൾ സമീപപ്രദേശങ്ങളിലെ കിണറുകളുടെ ജലനിരപ്പ് ഉയരുന്നതോടെ വരൾച്ച ഒരുപരിധിവരെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പ്രദേശവാസികളുടെയും ഭക്തജനങ്ങളുടെയും ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.

സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ച് ജലസേചനവകുപ്പ് മന്ത്രിയും എംഎൽഎയും ജനപ്രതിനിധികളും അടങ്ങുന്ന വേദിയിൽഉദ്ഘാടനം നടത്തുമെന്ന് ക്ഷേത്രംഭാരവാഹികൾ അറിയിച്ചു
എസ്എൻഡിപി ശാഖ പ്രസിഡൻ്റ് എം. എസ്. സനൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കമ്മിറ്റിയംഗം കെ.ആർ.ചക്രപാണി, വൈസ് പ്രസിഡൻ്റ് കെ.ആർ.പ്രവീൺ ,സെക്രട്ടറി എൻ.ആർ. മനോജ് , കമ്മിറ്റി അംഗങ്ങളായ എം.കെ. പങ്കജൻ ,ഷീബഅജയൻ ,ബിന്ദു മധു, അമ്പിളിമായൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles