ശുദ്ധമായ ആര്യൻ” ജനിതകശാസ്ത്രത്തിനായി , കുഞ്ഞിന് പൗരത്വം ലഭിക്കുന്നതിനായി ! വൈറലായി പ്രഗ്നൻസി ടൂറിസം

ന്യൂഡൽഹി : പ്രഗ്നൻസി ടൂറിസം’ എന്ന് കേള്‍ക്കുമ്ബോള്‍ പലരും കരുതുന്നത് ഗർഭിണിയായ യുവതി മറ്റ് രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നു എന്നതാണ്.ജനനത്തിലൂടെ കുഞ്ഞിന് പൗരത്വം ലഭിക്കുന്നതിനായി ഗർഭാവസ്ഥയില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്നത് ഒരു ട്രെൻഡായി മാറിയിരുന്നു. പാസ്‌പോർട്ട് ലഭിക്കാനും കൂടുതല്‍ മികച്ച ജീവിതസാചര്യങ്ങള്‍ ലക്ഷ്യമിട്ടുമാണ് ദമ്ബതികള്‍ ഇത്തരത്തില്‍ യാത്ര ചെയ്യാറുണ്ട്. എന്നാല്‍ ലഡാക്കിലെ ആര്യൻ വാലിയില്‍ പ്രഗ്നൻസി ടൂറിസത്തിന് മറ്റ് അർത്ഥതലങ്ങളുണ്ട്. പുരാണങ്ങള്‍, നാടോടിക്കഥകള്‍, വംശവിശുദ്ധി തുടങ്ങിയവയുമായാണ് ഈ പദങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നത്.

Advertisements

ഡാ, ഹനു, ഡാർച്ചിക്, ബിയാമ, ഗാർക്കോണ്‍ തുടങ്ങിയ ഹിമാലയൻ ഗ്രാമങ്ങളില്‍ വസിക്കുന്ന ബ്രോക്പ സമൂഹം ആര്യന്മാരുടെ നേരിട്ടുള്ള പിൻഗാമികളാണെന്നാണ് കരുതപ്പെടുന്നത്. മറ്റ് ലഡാക്കി സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ബ്രോക്പകള്‍ക്ക് വ്യത്യസ്തമായ സവിശേഷതകളുണ്ട്. ഉയരമുള്ള ശരീരഘടന, വെളുത്ത ചർമ്മം, ഇളം നിറമുള്ള കണ്ണുകള്‍ എന്നിവ അവരെ വേറിട്ടു നിർത്തുന്നു. ഇവർ “അവസാനത്തെ ശുദ്ധ ആര്യന്മാർ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അലക്സാണ്ടർ ചക്രവർത്തിയോടൊപ്പം പ്രദേശത്തെത്തിയ സൈനികരുടെ പിൻഗാമികളാണ് ബ്രോക്പകള്‍ എന്നാണ് പറയപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രോക്പ സമൂഹത്തിലെ പുരുഷന്മാരില്‍ നിന്ന് ഗർഭം ധരിക്കുന്നതിനായി ജർമ്മനിയില്‍ നിന്നും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമടക്കം വിദേശ സ്ത്രീകള്‍ ബ്രോക്പ ഗ്രാമങ്ങളിലേക്ക് യാത്ര വരാറുണ്ടെന്നാണ് റിപ്പോർട്ടുകള്‍. കുഞ്ഞിന് വിലപ്പെട്ട “ശുദ്ധമായ ആര്യൻ” ജനിതകശാസ്ത്രം പാരമ്ബര്യമായി ലഭിക്കുന്നത് ലക്ഷ്യമിട്ടാണിത്. തദ്ദേശീയരായ പുരുഷന്മാർ ഗർഭധാരണം വാണിജ്യമാക്കിയിരിക്കുകയാണെന്നും ഇതിന് മികച്ച പ്രതിഫലം ലഭിക്കുമെന്നുമാണ് റിപ്പോർട്ടുകള്‍.

അതേസമയം, ബ്രോക്പകള്‍ ആര്യന്മാരുടെ നേരിട്ടുള്ള പിൻഗാമികളാണെന്ന വാദം ജനിതകശാസ്ത്രജ്ഞരും ചരിത്രകാരന്മാരും തള്ളിക്കളയുകയാണ്. ഈ വാദത്തിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ലഡാക്കിലെ പ്രഗ്നൻസി ടൂറിസം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും കൂടുതലും ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള കഥകള്‍ മാത്രമാണെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Hot Topics

Related Articles