യാത്രയ്ക്കിടെ ലിഫ്റ്റ് ചോദിച്ച് ആഡംബര കാറിൽ കയറി : കണ്ടത് നഗ്നത പ്രദർശനവും സ്വയം ഭോഗവും : ദുരനുഭവം പങ്കുവച്ച്‌ ട്രാവല്‍ വ്‌ളോഗർ അരുണിമ

യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച്‌ ട്രാവല്‍ വ്‌ളോഗർ അരുണിമ ബാക്ക്പാക്കർ. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമ തന്റെ അനുഭവങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.അത്തരത്തില്‍ തുർക്കിയില്‍വച്ചുണ്ടായ ദുരനുഭവമാണ് അവർ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

Advertisements

തുർക്കിയില്‍ ഒരാളോട് ലിഫ്റ്റ് ചോദിച്ചു. അയാളുടെ ബിഎംഡബ്ല്യൂ കാറില്‍ കയറുകയും ചെയ്തു. യാത്രയ്ക്കിടെ അയാള്‍ കുപ്പിവെള്ളം നല്‍കി. സിഗരറ്റ് വേണോയെന്ന് ചോദിച്ചു. എന്നാല്‍ കുറച്ചുദൂരം സഞ്ചരിച്ചതോടെ ഇയാള്‍ വണ്ടി നിർത്തി, സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന അടിക്കുറിപ്പോടെ അരുണിമ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിങ്ങള്‍ എന്താ ഈ ചെയ്യുന്നതെന്നൊക്കെ അരുണിമ ചോദിക്കുന്നത് വീഡിയോയിലുണ്ട്. വീഡിയോ എടുക്കരുതെന്നൊക്കെ അയാള്‍ പറയുന്നുണ്ടായിരുന്നു. എന്തൊക്കെയോ വൃത്തികേടുകളും ഇയാള്‍ പറയുന്നുണ്ടായിരുന്നുവെന്ന് യുവതി വ്യക്തമാക്കി. തുടർന്ന് അടുത്തുകണ്ട ഫ്യുവല്‍ സ്റ്റേഷനില്‍ അരുണിമ വണ്ടിയിറങ്ങുകയും ചെയ്തു.

കാറില്‍ വച്ച്‌ ഇത്രയും മോശമായ അനുഭവം ആദ്യമായിട്ടാണെന്ന് അരുണിമ പറയുന്നു. ഒരു രാജ്യത്ത് വെച്ച്‌ തന്നെ നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായെന്നും അവർ വ്യക്തമാക്കി. വീഡിയോയ്‌ക്ക് താഴെ ചിലർ അരുണിമയെ പിന്തുണച്ചുകൊണ്ടാണ് കമന്റ് ചെയ്‌തിരിക്കുന്നത്. എന്നാല്‍ ഏതോ രാജ്യത്ത് ഒരു പരിചയവുമില്ലാത്ത ആളുകളോട് ലിഫ്റ്റ് ചോദിച്ച്‌ പോകുമ്ബോള്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് നിരവധി പേർ വിമർശിച്ചു.

Hot Topics

Related Articles