ഗസ്സയിലെ ദുരിതത്തിലേക്ക് ഒരു പുഴ തന്നെ എത്തിച്ച മലയാളി; ശ്രീരശ്മിയുടെ സ്നേഹസേവനം വൈറൽ

കോഴിക്കോട് :ഗസ്സയിലെ യുദ്ധബാധിതർക്കായി കുടിവെള്ളവും ഭക്ഷണവും എത്തിച്ച്‌ മലയാളിയായ സന്നദ്ധപ്രവർത്തകയും കലാകാരിയുമായ ശ്രീരശ്മി ശ്രദ്ധേയയായി. ‘ഒരുതുള്ളി വെള്ളം ചോദിച്ചപ്പോൾ ഒരു പുഴ തന്നെ എത്തിക്കാൻ സാധിച്ചു’ എന്ന അവളുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഗസ്സയിലെ കുഞ്ഞുങ്ങളുടെ ദുരിതം ദിനംപ്രതി സോഷ്യൽ മീഡിയയിൽ കാണുമ്പോൾ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയുണ്ടായിരുന്നുവെന്ന് ശ്രീരശ്മി പറയുന്നത്. “മനുഷ്യാവകാശ ലംഘനം നടക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും കടമയും ഉത്തരവാദിത്തവുമാണ്. ഗസ്സക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയോടെയാണ് ഞാൻ മുന്നോട്ടുപോയത്”, അവർ പറഞ്ഞു.ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് അതീവ പ്രയാസകരമായിരുന്നു. പല രാജ്യങ്ങളിലുമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ പിന്തുണയോടെയാണ് അത് സാധ്യമായത്. യുകെയിലെ ടിവി പ്രൊഡ്യൂസറായ ലസ്ലി ഉൾപ്പെടെയുള്ളവരാണ് സഹായം നൽകിയതെന്ന് ശ്രീരശ്മി പറയുന്നു.

Advertisements

“ഞങ്ങൾക്കു കുടിവെള്ളം കിട്ടുമോ” എന്ന് ചോദിച്ചപ്പോൾ, വാട്ടർ ട്രക്കുകളുമായി സഹായം എത്തിക്കാൻ കഴിഞ്ഞു. ഖാൻ യൂനുസിലെ 60-ഓളം കുടുംബങ്ങൾക്ക് കുടിവെള്ളവും കുറച്ചു ദിവസത്തേക്ക് മതിയാകുന്ന ഭക്ഷണവും നൽകാനായി. കുട്ടികളുള്ള കുടുംബങ്ങളെയാണ് കൂടുതൽ സഹായിച്ചത്. കുഞ്ഞുങ്ങൾ കൈയെഴുത്തിൽ നന്ദി രേഖപ്പെടുത്തിയപ്പോൾ അത് വലിയ സന്തോഷമായി തോന്നി”, അവർ പറഞ്ഞു.ഇന്ത്യയിൽ നിന്ന് നേരിട്ട് സാമ്പത്തിക സഹായം ചെയ്യാൻ പരിമിതികളുണ്ടെങ്കിലും അംഗീകൃത സംഘടനകൾ വഴി ഫണ്ട് കൈമാറാമെന്നും ശ്രീരശ്മി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“എനിക്ക് കഴിയുന്നതെല്ലാം ചെയ്തു. നിങ്ങൾക്കും കഴിയുന്നതു ചെയ്യൂ” എന്ന സന്ദേശമാണ് അവൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.2018ലെ പ്രളയകാലം മുതൽ ശ്രീരശ്മി സന്നദ്ധ സേവന രംഗത്ത് സജീവമാണ്. പുത്തുമല, മുണ്ടക്കൈ, ചൂരൽമല ദുരന്തങ്ങൾ ഉണ്ടായപ്പോൾ പോലും അവൾ നേരിട്ടെത്തി പ്രവർത്തിച്ചിരുന്നു. ചൂരൽമലയിലെ മൃതദേഹങ്ങൾ ശേഖരിച്ചപ്പോൾ ഏഴു–എട്ട് ദിവസങ്ങൾ അവൾ അവിടെയുണ്ടായിരുന്നതായും സഹപ്രവർത്തകർ പറയുന്നു.

Hot Topics

Related Articles