ധ്രുവ് ജുവറലിനും ജഡേജയ്ക്കും സെഞ്ച്വറി: വെസ്റ്റ് ഇൻഡീസിന് എതിരെ ഇന്ത്യ കൂറ്റൻ ലീഡിലേയ്ക്ക്

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിന് എതിരെ രാഹുലിന് പിന്നാലെ ജുവറലും ജഡേജയും സെഞ്ച്വറി നേടിയതോടെ ഇന്ത്യ വൻ ലീഡിലേയ്ക്ക്. ആദ്യ ഇന്നിംങ്‌സിൽ വെസ്റ്റ് ഇൻഡീസ് നേടിയ 162 റണ്ണിന് എതിരെ അഞ്ച് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ 448 റൺ നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് നിരയിൽ ഒരാൾക്ക് പോലും അൻപത് കടക്കാനാവാതെ വന്ന മത്സരത്തിൽ മൂന്നു സെഞ്ച്വറികളാണ് ഇതുവരെ ഇന്ത്യ സ്വന്തമാക്കിയതെന്നത് തന്നെ ഇന്ത്യയുടെ മേധാവിത്വം വിളിച്ചോതുന്നു.

Advertisements

രണ്ടാം ദിനം ലെഞ്ചിന് പിരിയും മുൻപ് തന്നെ കെ.എൽ രാഹുൽ (197 പന്തിൽ 100) സെഞ്ച്വറി തികച്ചിരുന്നു. സെഞ്ച്വറി തികച്ചതിന് തൊട്ടു പിന്നാലെ സ്‌കോർ 218 ൽ നിൽക്കെ രാഹുൽ പുറത്തായി. വാരിക്കനായിരുന്നു വിക്കറ്റ്. ഇതിന് ശേഷം ക്രീസിൽ ഒത്തു ചേർന്ന ജഡേജയും , ധ്രുവ് ജുവറലും ഒരു പരിശീലന മത്സരം കളിക്കുന്ന ലാഘവത്തോടെയാണ് വെസ്റ്റ് ഇൻഡീസ് ബൗളിംങ് നിരയെ നേരിട്ടത്. 210 പന്തിൽ 125 റൺ നേടിയ ധ്രുവ് ജുവറൽ ഇന്ത്യൻ സ്‌കോർ 424 വരെ എത്തിച്ച ശേഷം പുറത്തായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊട്ടു പിന്നാലെ ജഡേജയും (പുറത്താകാതെ 176 പന്തിൽ 104) സെഞ്ച്വറി തികച്ചു. ജുവറൽ പുറത്തായ ശേഷം എത്തിയ വാഷിംങ്ടൺ സുന്ദർ (9) ജഡേജയ്ക്ക് മികച്ച പിൻതുണ നൽകി ക്രീസിലുണ്ട്. രണ്ടാം ദിനവും ഇന്ത്യൻ ബാറ്റർമാർക്ക് കാര്യമായ വെല്ലുവിളി നൽകാൻ വെസ്റ്റ് ഇൻഡീസ് ബൗളിംങ് നിരയ്ക്ക് സാധിച്ചില്ല. മൂന്നാം ദിനവും സമാന രീതിയിൽ കാര്യങ്ങൾ തുടർന്നാണ് ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.

Hot Topics

Related Articles