അഹമ്മദാബാദ്: ആദ്യ ടെസ്റ്റിൽ രണ്ടര ദിനം കൊണ്ട് വെസ്റ്റ് ഇൻഡീസിനെ തകർത്ത് തരിപ്പണമാക്കി ടീം ഇന്ത്യ. ആദ്യ ഇന്നിംങ്സിൽ 162 ന് എതിരെ പുറത്തായ വിൻഡീസിനെ രണ്ടാം ഇന്നിംങ്സിൽ 146 റണ്ണിന് പുറത്താക്കിയാണ് ടീം ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത്. മൂന്ന് ബാറ്റർമാരുടെ സെഞ്ച്വറിയുടെ മികവിൽ ആദ്യ ഇന്നിംങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ നേടിയ 448 റണ്ണിന് 140 റൺ പിന്നിലായാണ് വെസ്റ്റ് ഇൻഡീസ് ഫിനിഷ് ചെയ്തത്.
മൂന്നാം ദിനം ഇന്ത്യ ഡിക്ലയർ ചെയ്ത് വെസ്റ്റ് ഇൻഡീസിനെ ബാറ്റിംങിന് അയച്ചപ്പോൾ തന്നെ ഫലം ഏതാണ്ട് വ്യക്തമായിരുന്നു. ചായ സമയത്ത് 26 ന് രണ്ട് എന്ന നിലയിൽ നിന്ന വെസ്റ്റ് ഇൻഡീസ് , ലഞ്ചിന് പിരിയുമ്പോൾ 66 ന് അഞ്ച് എന്ന നിലയിലേയ്ക്ക് കൂപ്പു കുടത്തിയിരുന്നു. ഈ ഷോക്കിൽ നിന്ന് പിന്നീട് ഒരിയ്ക്കലും വിൻഡീസിന് കര കയറാനായില്ല. 46 ന് അഞ്ച് എന്ന നിലയിൽ വീണ ടീമിനെ നൂറ് കടത്തിയത് അലിക് അതാൻസേ (38), ജസ്റ്റിൻ ഗ്രീവ്സ്(25) സഖ്യമാണ്. അതാൻസേയെ 92 ൽ സ്വന്തം ബൗളിംങിൽ പിടികൂടിയ വാഷിംങ് ടൺ സുന്ദറാണ് ആ കൂട്ടുകെട്ട് പൊളിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
98 ൽ ഗ്രീവ്സിനെ വീഴ്ത്തിയ സിറാജ് ഇന്ത്യൻ വിജയം അനായാസമാക്കി. ഇതേ സ്കോറിൽ തന്നെ വാരിക്കാനെ (0) പുറത്താക്കിയ സിറാജ് കളി ലഞ്ചിന് ശേഷം അധികം നീളില്ലെന്ന് ഉറപ്പാക്കി. എന്നാൽ, ജോഹാൻ ലെയിൻ (14), സീൽസ് (22) സഖ്യം ഒൻപത് ഓവർ കൂടി വിൻഡീസ് ബാറ്റർമാർക്ക് ആയുസ് കൂട്ടി നൽകി. 122 ൽ ജെയിൻസും, 146 ൽ സീൽസും വീണതോടെ കളി കഴിഞ്ഞു. പിയേരെ (13) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ ജഡേജ ബൗളിംങിൽ നാല് വിക്കറ്റും പിഴുതു. സിറാജ് മൂന്നും കുൽദീപ് രണ്ടും സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.


