ഭാര്യയുടെ വിയോഗം താങ്ങാനായില്ല;  മൃതദേഹം കണ്ട ഭർത്താവും കുഴഞ്ഞുവീണു മരിച്ചു; സംഭവം ഇത്തിത്താനത്ത്

കോട്ടയം:  ഇന്ന് രാവിലെ അന്തരിച്ച ഭാര്യയുടെ മൃതദേഹം കണ്ട ഭർത്താവും കുഴഞ്ഞുവീണ് മരിച്ചു. ഇത്തിത്താനം അമ്പാട്ട് വീട്ടിൽ എ കെ സരസമ്മയാണ് (77) ഇന്ന് രാവിലെ മരിച്ചത്. ഇവരുടെ മൃതദേഹം ഇന്ന് വൈകിട്ട് മകൻ ബിജു കേശവിൻ്റെ കേളൻ കവലയിലെ വസതിയിലെത്തിച്ച് സംസ്കരിക്കാനിരിക്കെയാണ് ഭർത്താവ് കേശവൻ നായരും മരിച്ചത്. 

Advertisements

ഭാര്യയുടെ മൃതദേഹം കണ്ട ഉടൻ തന്നെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് ശേഷം നടക്കും. മക്കൾ: ബിജു കേശവ് , രതീഷ് കെ നായർ, അജിത് കുമാർ, വി കെ ഗൗരിലക്ഷ്മി. മരുമക്കൾ: ആശ വടക്കേക്കൂറ്റ് ,ജനോ വൈപ്പിൻ, അമ്പിളി മുട്ടുചിറ , അനീഷ് കുമാർ കുടയംപടി ‘

Hot Topics

Related Articles