പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് വിജയ ആഴ്ച; ചെൽസിയ്ക്കും യുണൈറ്റഡിനും ആഴ്‌സണലിനും വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും വിജയം നേടി മുൻനിര ടീമുകൾ. ആഴ്‌സണലും ചെൽസിയും യുണൈറ്റഡുമാണ് വിജയം സ്വന്തമാക്കിയത്. ആഴ്‌സണൽ എതിരില്ലാത്ത രണ്ടു ഗോളിന് വെസ്റ്റ് ഹാം യുണൈറ്റഡിനെയാണ് പരാജയപ്പെടുത്തിയത്. 38 ആം മിനിറ്റിൽ റൈസും , 67 ആം മിനിറ്റിൽ ബുഖായോ സാഖയുമാണ് ആഴ്‌സണലിനായി ഗോൾ നേടിയത്. സമാന ഗോൾ നിലയിൽ തന്നെയാണ് യുണൈറ്റഡ് സണ്ടർലാൻഡിനെ പരാജയപ്പെടുത്തിയത്. എട്ടാം മിനിറ്റിൽ മൗണ്ടും, 31 ആം മിനിറ്റിൽ സെസ്‌കോയുമാണ് യുണൈറ്റഡിനായി ഗോൾ നേടിയത്.

Advertisements

ചെൽസിയും ലിവർപൂളും തമ്മുള്ള ഉശിരൻ പോരാട്ടത്തിൽ ലിവർപൂളിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെൽസി പരാജയപ്പെടുത്തിയത്. ചെൽസിയ്ക്കായി 14 ആം മിനിറ്റിൽ കാസൈഡിയോയും, ഇൻജ്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ എസ്റ്റാവോയും ഗോൾ നേടി. ലിവർപൂളിനായി ഗാക്‌പോ 63 ആം മിനിറ്റിൽ ഗോൾ നേടി. ടോട്ടനം ഒന്നിനെതിരെ രണ്ട് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. 23 ആം മിനിറ്റിൽ ടെല്ലും, 57 ആം മിനിറ്റിൽ കുഡൂസുമാണ് ടോട്ടനത്തിനായി ഗോൾ നേടിയത്. 23 ആം മിനിറ്റിൽ ടോട്ടനത്തിനെതിരെ ഓക്കഫോറിലൂടെ ലീഡ്‌സ് സമനില പിടിച്ചെങ്കിലും 57 ആം മിനിറ്റിലെ ഗോളിലൂടെ ടോട്ടനം വിജയം പിടിച്ചു വാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോൺസ് മൗത്ത് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഫുൾ ഹാമിനെ പരാജയപ്പെടുത്തിയത്. 70 ആം മിനിറ്റിൽ സെൻസേഗൺ ആദ്യ ഗോൾ നേടി ലീഡ് എടുത്തെങ്കിലും 12 മിനിറ്റിനിടെ മൂന്ന് ഗോൾ തിരിച്ചടിച്ചാണ് ബോൺസ് മൗത്ത് വിജയം സ്വന്തമാക്കിയത്. 78 ആം മിനിറ്റിലും ഇൻജ്വറി ടൈമിന്റെ ആറാം മിനിറ്റിലുമായി സെമന്യായോ നേടിയ ഗോളിലൂടെയാണ് ബോൺസ്മൗത്ത് ലീഡ് എടുത്തത്. 84 ആം മിനിറ്റിലെ ഗോളിലൂടെ ക്ലൂവേർട്ട് വിജയം ഉറപ്പിച്ചു.

Hot Topics

Related Articles