മധ്യപ്രദേശ്: മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടുന്ന പ്രദേശങ്ങളിൽ ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 17 ആയി. മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയ കോൾഡ്രിഫ് സിറപ്പ് നിർദേശിച്ച ഡോ. പ്രവീൺ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 14 പേരും മധ്യപ്രദേശിലാണ് മരിച്ചത്.രാജസ്ഥാനിലും മൂന്നുപേരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോൾഡ്രിഫ് നിർമ്മാതാക്കളായ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ നടപടി സ്വീകരിക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് നിർദേശം നൽകിയത്. ഇത് തമിഴ്‌നാട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് നിർദേശിച്ചത്. മധ്യപ്രദേശ് സർക്കാർ കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങൾ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസിംഗ് വഴി യോഗം വിളിച്ചു.രാജ്യവ്യാപക പരിശോധനയ്ക്ക് എൻഐവി, ഐസിഎംആർ, സിഡിഎസിഒ, നാഗ്പൂർ എയിംസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ചേർന്ന് വിഷയം പരിശോധിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരോ സാമ്പിളിലും ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഏത് അളവിലാണെന്ന് പരിശോധിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.പരിശോധനക്കായി തമിഴ്‌നാട്ടിൽ ഉൽപാദിപ്പിച്ച സിറപ്പിൽ അനുവദനീയമായതിലും കൂടുതലുള്ള ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി വ്യാപിപ്പിച്ചത്.കേരളത്തിന് പിന്നാലെ മധ്യപ്രദേശ് സർക്കാരും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു.മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഇതിനെ കുറിച്ച് കോൺഗ്രസ് നേതാവ് കമൽനാഥ്, “പലരും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പര്യാപ്തമായ സഹായം വേണം, കുറഞ്ഞത് 50 ലക്ഷം രൂപ നൽകണം” എന്നും ആവശ്യപ്പെട്ടു.


