കോട്ടയം : സംക്രാന്തി എസ് എന്‍ ഡി പി ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ഓട്ട് വിളക്കുകൾ മോഷ്ടിച്ചു വിൽപ്പന നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ മനാഫി (പുഞ്ചിരി മനാഫ് – 27) നെയാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ശേഷം ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ സംക്രാന്തി ഭാഗത്തുള്ള എസ് എന്‍ ഡി പി വക ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ഓടിന്റെ തൂക്ക് വിളക്കുകള്‍ എട്ട് എണ്ണം മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Advertisements


