കുറവിലങ്ങാട്; ഇടവകയുടെ വ്യത്യസ്തമേഖലകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് ആരംഭിച്ച പ്രമോഷൻ കൗൺസിലുകൾ ഒരു പതിറ്റാണ്ടിന്റെ നിറവിലേക്ക്. ഇപ്പോഴത്തെ പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ കുറവിലങ്ങാട് പള്ളിയിൽ വികാരിയായിരിക്കെയാണ് പ്രമോഷൻ കൗൺസിലുകൾ പ്രവർത്തനം ആരംഭിച്ചത്.
ഇടവകയിലെ വിദ്യാഭ്യാസം, പബ്ലിക്ക് അഫയേഴ്‌സ്, മാധ്യമങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, കുടുംബകൂട്ടായ്മ, ഇലക്ട്രിസിറ്റി, ഇലക്ട്രോണിക്‌സ്, പ്രവാസി, തീർത്ഥാടനം, അച്ചടക്കം, ലിറ്റർജി, കൃഷി, ഹ്യൂമൻ റിസോഴ്‌സ് എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടാണ് കൗൺസിലുകളുടെ പ്രവർത്തനം.
വൈദികരും കൈക്കാരന്മാരും യോഗപ്രതിനിധികളും വിവിധ രംഗങ്ങളിലെ വിദഗ്ധരും ഉൾപ്പെട്ടതാണ് ഓരോ കൗൺസിലുകളും. ഡോ. ജോയ് ജേക്കബ് തൊണ്ടാംകുഴി ചെയർമാനായാണ് കൗൺസിലുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഓരോമാസവും ആദ്യ ഞായറാഴ്ചകളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആവശ്യമായ പദ്ധതികൾ പള്ളിയോഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്യുന്നരീതിയിലാണ് പ്രവർത്തനം.
കൗൺസിലുകളുടെ 2025-28 വർഷത്തെ പ്രവർത്തനങ്ങൾ പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ചരിത്രപ്രാധാന്യവും സവിശേഷകളുമുള്ള വേറിട്ട ഇടവകയാണെന്ന് മോൺ.ഡോ. ജോസഫ് തടത്തിൽ പറഞ്ഞു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മോനാച്ചേരി അധ്യക്ഷത വഹിച്ചു. കൗൺസിൽ ചെയർമാൻ ഡോ.ജോയ് ജേക്കബ്, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവർ പ്രസംഗിച്ചു.
സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, കൈക്കാരന്മാരയ വി.സി ജോയി, ജോസ് പടവത്ത്, സുനിൽ അഞ്ചുകണ്ടത്തിൽ, റെജി തോമസ്, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവർ നേതൃത്വം നൽകി.
കുറവിലങ്ങാട് ഇടവകയുടെപ്രമോഷൻ കൗൺസിൽ ഒരു ദശാബ്ദിയിലേക്ക്
Advertisements

