വോട്ട് കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി

തിരുവല്ല :
കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ വോട്ട് കൊള്ളക്കെതിരെ പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിക്ക്
ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി.
ഡി. സി. സി എക്‌സിക്യുട്ടീവ് അംഗം വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ്‌ രേഷ്മ രാജേശ്വരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ്‌ കാഞ്ചന എം. കെ, കെ. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കെ.എസ്. യു ജില്ല ജനറൽ സെക്രട്ടറി ആശിഷ് ഇളകുറ്റൂർ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ശ്രീജിത്ത്‌ തുളസിദാസ്, ശ്രീനാഥ് പി. പി, ജിനീഷ് തോമസ്, ജോഫിൻ ജേക്കബ്, ടോമിൻ ഇട്ടി, അഖിൽ ചിറയിൽ, മോൻസി വെൺപാല എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles