ജോണ്‍ വി ജോസഫുംഅഡ്വ ബിനുബോസും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാര്‍

കോട്ടയം: ജോണ്‍ വി ജോസഫിനെയും അഡ്വ ബിനുബോസിനെയും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

Advertisements

കൂടാതെ 17 അംഗ എക്സിക്യൂട്ടീവിനെയും യോഗം തെരഞ്ഞെടുത്തു. അഡ്വ വി കെ സന്തോഷ് കുമാര്‍, ജോണ്‍ വി ജോസഫ്, അഡ്വ ബിനു ബോസ്, അഡ്വ വി ബി ബിനു, ഒപിഎ സലാം, ആര്‍ സുശീലന്‍, മോഹന്‍ ചേന്നംകുളം, ഇ എന്‍ ദാസപ്പന്‍, ടി എന്‍ രമേശന്‍, അഡ്വ വി ടി തോമസ്, ബാബു കെ ജോര്‍ജ്ജ്, അഡ്വ കെ മാധവന്‍പിള്ള, മേഹലത പ്രേംസാഗര്‍, സി കെ ആശ എംഎല്‍എ, പി പ്രദീപ്, എം ജി ശേഖരന്‍, അഡ്വ എം എ ഷാജി എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍. യോഗത്തില്‍ ആര്‍ സുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ രാജേന്ദ്രന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles