മെസ്സി കേരളത്തിലേക്ക്: ടിക്കറ്റ് വില 5000 മുതൽ 50 ലക്ഷം രൂപ വരെ;വി.ഐ.പി പാക്കേജ് 1 കോടി രൂപ

കൊച്ചി:സൂപ്പർ താരം ലയണൽ മെസ്സി അണിനിരക്കുന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ കൊച്ചിയിലെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകൾ പുറത്ത് വന്നു. പൊതുവായ ടിക്കറ്റുകൾ 5000 രൂപ മുതൽ 50 ലക്ഷം രൂപ വരെയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മൂന്ന് പേരടങ്ങിയ വി.ഐ.പി പാക്കേജ് നേടാൻ ഒരു കോടി രൂപ ആവശ്യമായതായും റിപ്പോർട്ടുകൾ ഉണ്ട്.വിവിഐപി ടിക്കറ്റുകൾ പരിമിത നമ്പർ മാത്രമാണ് വിതരണം ചെയ്യപ്പെടുക. നിലവിൽ ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ സ്‌പോൺസർമാർ നടത്തിയിട്ടില്ല.നവംബർ 10 മുതൽ 18 വരെ മെസ്സി അടങ്ങിയ അർജന്റീന ടീം കേരളത്തിലെത്തും. കേരളത്തിനൊപ്പം അംഗോളയിലും അർജന്റീന ടീമിന്റെ മത്സരങ്ങൾ നടക്കും. എതിരാളി ടീമിനെ സംബന്ധിച്ച തീരുമാനങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് പറയുന്നത്. ഒക്ടോബറിൽ ടീം അമേരിക്കയിൽ കളിച്ചിരുന്നു. മാസങ്ങളായ വിവാദങ്ങൾക്ക് ശേഷം മെസി കേരളത്തിലേക്ക് എത്തുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Advertisements

Hot Topics

Related Articles