തിരുവനന്തപുരം:ദേശീയപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലിനായി കേരളം നൽകാനുള്ള 237 കോടി രൂപ കേന്ദ്ര സർക്കാർ എഴുതി തള്ളുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നതായും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 66ന്റെ ഉദ്ഘാടനം അടുത്തവർഷം ജനുവരിയിൽ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. മന്ത്രി പി.എ. മുഹമ്മദ് റിയാസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.പാതയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് നിർവഹിക്കുക. ഈ വർഷം ഡിസംബറോടെ പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി ഗഡ്കരി മുഖ്യമന്ത്രിയെ ഉറപ്പുനൽകിയതായി റിയാസ് അറിയിച്ചു.”കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ പോസിറ്റീവായിരുന്നു. കേരളത്തിൽ ദേശീയപാത 66ന്റെ 450 കിലോമീറ്റർ ഭാഗം ഇതിനകം പൂർത്തിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചില കരാറുകാർക്ക് വീഴ്ചയുണ്ടായതായും അതാണ് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാകാത്തതിന്റെ പ്രധാന കാരണം എന്നും മന്ത്രി വ്യക്തമാക്കി.രാവിലെ മുഖ്യമന്ത്രിയും മന്ത്രി റിയാസും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. അരമണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ വിവിധ കേന്ദ്ര–സംസ്ഥാന വിഷയങ്ങൾ ചർച്ചയായി. പിന്നീട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.


