ശബരിമല സ്വർണപ്പാളി വിവാദം:സ്വർണ്ണത്തെ ചെമ്പാക്കി മാറ്റിയത് മുരാരി ബാബുവെന്ന് കണ്ടെത്തൽ; 9 ഉദ്യോഗസ്ഥര്‍ പ്രതികളാകുമെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം :ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട സ്വർണപ്പാളി വിവാദത്തിൽ ഒൻപത് ഉദ്യോഗസ്ഥർ പ്രതികളാകാമെന്ന് വിജിലൻസ് കണ്ടെത്തി. ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.റിപ്പോർട്ടിൽ ഒൻപത് ഉദ്യോഗസ്ഥരെ പേരുകൾ വിമർശിക്കുന്നു. ദേവസ്വം ബോർഡിനെതിരെ നേരിട്ട് പരാമർശമില്ലെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട് പറയുന്നു.ശബരിമലയിലെ സ്വർണത്തെ ചെമ്പാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചത് മുരാരി ബാബു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Advertisements

സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറിയത് ദേവസ്വം സെക്രട്ടറി ജയശ്രീ ആണെന്നും കണ്ടെത്തി. കേസിൽ രണ്ട് തിരുവാഭരണ കമ്മിഷണർമാർക്കും ഗുരുതര വീഴ്ച ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.പ്രതികളായേക്കാവുന്നവർക്ക് വിശദമായ അന്വേഷണം നടക്കും. ഇവർക്ക് സാമ്പത്തിക നേട്ടം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണമുണ്ടാകുമെന്ന് വിജിലൻസ് നിർദേശിക്കുന്നു. മുരാരി ബാബുവും കെ. സുനിൽ കുമാറും ഇപ്പോഴും സർവീസിൽ ഉള്ളവരാണ്. ബാക്കി ഏഴ് പേർ വിരമിച്ചവരാണ്, അവരുടെ പെൻഷൻ അടക്കമുള്ള നടപടികൾ ദേവസ്വം ബോർഡ് പരിഗണിക്കുമെന്നും റിപ്പോർട്ട് പറയുന്നു.കൂടാതെ, സ്വർണപ്പാളികൾ പൂശാൻ ഏൽപ്പിച്ച സ്‌മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ പങ്കും കൃത്യമായി അന്വേഷിക്കണമെന്ന് വിജിലൻസ് ശുപാർശ നിർദ്ദേശിച്ചു.

Hot Topics

Related Articles