ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ്; ഗില്ലിനും സെഞ്ച്വറി; നാല് വിക്കറ്റ് നഷ്ടമായി വെസ്റ്റ് ഇൻഡീസ് പതറുന്നു

ഡെൽഹി: ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിൽ ഗില്ലിനും സെഞ്ച്വറി. രണ്ടാം ദിനം ബാറ്റിംങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് നാലു വിക്കറ്റ് നഷ്ടമായി പതറുകയാണ്. ഇന്ത്യ ആദ്യ ഇന്നിംങ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടമാക്കി 518 ന് ഡിക്ലയർ ചെയ്തപ്പോൾ, രണ്ടാം ദിനം ബാറ്റിംങ് അവസാനിപ്പിക്കുമ്പോൽ വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് നഷ്ടമാക്കി 140 റൺ നേടിയിട്ടുണ്ട്.

Advertisements

രണ്ടാം ദിനം യശസ്വി ജെയ്്‌സ്വാളിന്റെ വിക്കറ്റ് നഷ്ടത്തോടെയാണ് ഇന്ത്യ ബാറ്റിംങ് പുനരാരംഭിച്ചത്. ആദ്യ ദിനത്തിലെ റണ്ണിനോട് രണ്ട് റൺ മാത്രം കൂട്ടിച്ചേർത്ത ജയ്‌സ്വാൾ അനാവശ്യ റണ്ണിന് ഓടി പുറത്താകുകയായിരുന്നു. 258 പന്തിൽ 22 ഫോർ അടക്കമാണ് ജയ്‌സ്വാൾ 175 റൺ നേടിയത്. അർഹിക്കുന്ന ഇരട്ടസെഞ്ച്വറിയാണ് ജയ്‌സ്വാളിന് നഷ്ടമായത്. പിന്നീട് ക്രീസിൽ എത്തിയ നിതീഷ് കുമാർ റെഡിയ്ക്ക് ഒപ്പം (43) മികച്ച കൂട്ടുകെട്ട് ഉയർത്തിയ ഗിൽ ടീമിനെ മുന്നിലേയ്ക്കു നയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ സ്‌കോർ 416 ൽ നിൽക്കെ നിതീഷ് കുമാർ റെഡ്ഡി പുറത്തായി. നിതീഷിന് പകരം ക്രീസിൽ എത്തിയ ധ്രുവ് ജുവറൽ (79 പന്തിൽ 44) ക്യാപ്റ്റന് പിൻതുണ നൽകി. ധ്രുവിനെ കൂട്ടുപിടിച്ച് ഗിൽ സെഞ്ച്വറി തികച്ചു. 196 പന്തിൽ 16 ഫോറും രണ്ട് സിക്‌സും അടിച്ചാണ് ഗിൽ 129 റൺ തികച്ചത്. ധ്രുവ് പുറത്തായതിനു പിന്നാലെ ഇന്ത്യ ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ സ്‌കോർ 518 ൽ നിൽക്കെ ഇന്ത്യ ഡിക്ലയർ ചെയ്തു. വെസ്്റ്റ് ഇൻഡീസിനു വേണ്ടി വാരിക്കൻ മൂന്നും, റോസ്റ്റൺ ചേസ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസിന് കാര്യങ്ങൾ അൽപം സേഫായിരുന്നു. ആദ്യ വിക്കറ്റ് 21 റൺ വരെ മാത്രമാണ് നീണ്ടതെങ്കിലും രണ്ടാം വിക്കറ്റ് അൽപം പ്രതീക്ഷ നൽകി. സ്‌കോർ 21 ൽ നിൽക്കെ ജോൺ കാമ്പെൽ ( 25 ബോളിൽ 10 ) ജഡേജയുടെ പന്തിൽ സായ് സുദർശന് ക്യാച്ച് നൽകി മടങ്ങി. കഴിഞ്ഞ തവണത്തെ കൂട്ടത്തകർച്ച ഒഴിവാക്കി ചന്ദ്രപോൾ അറ്റാൻസേ സഖ്യം വെസ്റ്റ് ഇൻഡീസിനെ മുന്നോട്ട് നയിച്ചു. എന്നാൽ, 67 പന്തിൽ 34 റൺ എടുത്ത ചന്ദ്രപോളിനെ രാഹുലിന്റെ കയ്യിൽ എത്തിച്ച് ജഡേജ വീണ്ടും ആക്രമണം അഴിച്ചു വിട്ടു. ഷായ് ഹോപ്പും അതാൻസെയും ചേർന്ന് നൂറ് കടത്തിയതിന് പിന്നാലെ കുൽദീപ് വില്ലനായി. 84 പന്തിൽ 41 റൺ എടുത്ത അതാൻസയുടെ പോരാട്ടം ജഡേജയുടെ കയ്യിൽ അവസാനിച്ചു. ഒരു റൺ മാത്രം ബോർഡിൽ എത്തിയപ്പോഴേയ്ക്കും ക്യാപ്റ്റൻ റോസ്റ്റൺ ചേസിനെ (0) ജഡേജ സ്വന്തം ബൗളിംങിൽ പിടിച്ച് പുറത്താക്കി. നിലവിൽ 31 റണ്ണുമായി ഷായ് ഹോപ്പും 14 റണ്ണുമായി ടെവിൻ ഇമംലാച്ചുമാണ് ക്രീസിൽ.

Hot Topics

Related Articles