കടുത്തുരുത്തി :
പോലീസ് ജീപ്പ് കാറിൽ ഇടിച്ച് ഉണ്ടായപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കടുത്തുരുത്തി കളരിക്കൽ മനോജ് 52 ആണ് മരിച്ചത്. വ്യഴാഴ്ച വൈകിട്ട് 5 മണിയോടെ കൊട്ടാരക്കര
വാളകത്തിന് സമീപം ഉണ്ടായ വാഹനപകടത്തെിൽ ഗുരുതര പരിക്കേറ്റ മനോജ് കൊട്ടാരക്കര വിജയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ മനോജിൻ്റെ ഭാര്യ വിജയലക്ഷമിക്കും മകൻ കാർത്തിക്ക്, മകൾ കീർത്തിക എന്നിവർകും ഗുരുതര പരിക്കേറ്റിരുന്നു. മൂവരും കൊട്ടാക്കര വിജയ ആശുപത്രിയിൽ ചികിത്സയിലാണ്.
Advertisements


