കണ്ണൂരിൽ തീപിടുത്തത്തിനിടെ ഹൈപ്പർമാർക്കറ്റിൽ മോഷണം;കടയിൽ നിന്ന് പതിനായിരം രൂപയുടെ സാധനങ്ങൾ കടത്തിയെന്ന് പരാതി

കണ്ണൂർ :തളിപ്പറമ്പിൽ വൻ തീപിടുത്തം ഉണ്ടായ സമയത്ത് സമീപത്തെ നിബ്രാസ് ഹൈപ്പർമാർക്കറ്റിൽ മോഷണം നടന്നെന്ന് പരാതി. മുഖം മറച്ചെത്തിയയാൾ പതിനായിരം രൂപയുടെ സാധനങ്ങൾ കടത്തിയെന്നാണ് ഉടമകളുടെ ആരോപണം.ബസ് സ്റ്റാൻറ്റ് പരിസരത്തെ കെ.വി കോംപ്ലക്സിലാണ് ഒക്ടോബർ ഒമ്പതിന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു തീപിടുത്തം. അന്നത്തെ ഗതാഗതക്കുരുക്കിലും ജനക്കൂട്ടത്തിലും മറഞ്ഞാണ് മോഷ്ടാവ് കടയിൽ നിന്ന് സാധനങ്ങൾ എടുത്ത് രക്ഷപ്പെട്ടതെന്നാണ് സംശയം.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ മോഷണം വ്യക്തമായതായും, കടയിൽ നിന്നും ഏകദേശം പതിനായിരം രൂപയുടെ സാധനങ്ങൾ കൊണ്ടുപോയതായും ഉടമ നിസാർ അറിയിച്ചു.

Advertisements

മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടുത്തത്തെ തുടർന്ന് പുറത്ത് തിരക്കേറിയ സാഹചര്യത്തിൽ ജീവനക്കാർ മോഷ്ടാവിനെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.അതേസമയം, കടയ്ക്കുള്ളിൽ മറ്റൊരു സ്ത്രീയും മോഷണം നടത്തിയതായി സംശയിക്കുന്നു. ഇവരെ ജീവനക്കാർ കൈയ്യോടെ പിടിച്ചുവെന്ന് ഉടമ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.വൈകീട്ട് അഞ്ചുമണിയോടെയാണ് കെ.വി കോംപ്ലക്സിൽ തീപിടിത്തം തുടങ്ങിയത്. 15 ഫയർ യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിച്ചത് . മൂന്നു നില കെട്ടിടത്തിലെ 50-ലധികം കടകളാണ് കത്തി നശിച്ചത്. തീയുടെ കാരണം വ്യക്തമായിട്ടില്ല.

Hot Topics

Related Articles