അമിത് ഷായ്ക്കെതിരെ കൈക്കൂലി കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ കുല്‍ദീപ് ശര്‍മ്മയ്‌ക്ക് ജാമ്യമില്ലാ വാറന്റ്;നടപടി 41 വർഷം മുൻപ് കോൺഗ്രസ്‌ നേതാവിനെ തടവിലാക്കിയെന്ന കേസിൽ

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കടുത്ത വിമര്‍ശകനായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കുല്‍ദീപ് ശര്‍മ്മയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.41 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ഹാജി ഇബ്രാഹിംനെ നിയമവിരുദ്ധമായി തടവിലാക്കിയെന്ന കേസിലാണ് ഇപ്പോഴത്തെ നടപടി. കച്ചിലെ സെഷന്‍സ് കോടതിയാണ് കുല്‍ദീപ് ശര്‍മ്മയ്‌ക്കും റിട്ട. ഡിവൈ.എസ്.പി ഗിരീഷ് വാസവദയ്‌ക്കും എതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.അന്ന് അണികളോടൊപ്പമുള്ള പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനത്തിനിടയില്‍ അബ്ദുള്‍ ഹാജിയെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്തുവെന്നാണ് ആരോപണം.

Advertisements

അമിത് ഷായിക്കെതിരായ ആരോപണങ്ങളും പദവിമാറ്റവും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2005-ല്‍ 1,600 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ഖേതന്‍ പരേഖിനെ ജാമ്യത്തില്‍ വിടാന്‍ സഹായിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ 2.5 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു കുല്‍ദീപ് ശര്‍മ്മയുടെ ആരോപണം.ഗുജറാത്ത് ആസ്ഥാനമായ സഹകരണ ബാങ്ക് സംബന്ധിച്ച കേസിലായിരുന്നു ഈ ആരോപണം. ബാങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ഷാ തന്നെയായിരുന്നു.അന്ന് സി.ഐ.ഡി. ഡിപ്പാര്‍ട്ട്‌മെന്റില്‍ അഡീഷണല്‍ ഡി.ജി.പി പദവിയിലായിരുന്ന കുല്‍ദീപ് ശര്‍മ്മ, ഷായിക്കെതിരായി അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് പോലീസ് സേനയില്‍ നിന്ന് മാറ്റപ്പെട്ടു. പിന്നീട് ഗുജറാത്ത് ആട്-കമ്പിളി വികസന വകുപ്പിലേക്ക് നിയമിച്ചു.

കുൽദീപ് ശര്‍മ്മയുടെ സഹോദരനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ പ്രദീപ് ശര്‍മ്മയും വിവാദങ്ങളിലകപ്പെട്ടിരുന്നു. 2001 ലെ ഭൂകമ്പത്തിന് ശേഷം കച്ച് ജില്ലയിലെ കളക്ടറായിരുന്ന പ്രദീപ് ശര്‍മ്മ .മികച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ അന്നത്തെ മുഖ്യമന്ത്രി മോദിയുടെ വിശ്വാസം നേടി.എന്നാൽ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. കച്ചിലെ ആര്‍ക്കിടെക്ട് യുവതിയെ നിരീക്ഷിക്കുന്നതിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും മോദിയുടെ മൗനാനുമതിയോടെയാണ് അതെന്നായിരുന്നു പ്രദീപ് ശര്‍മ്മയുടെ ആരോപണം . ഇതേത്തുടര്‍ന്ന് പ്രദീപ് ശര്‍മ്മയ്‌ക്കെതിരെ അനധികൃത ഭൂമി സമ്പാദനം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ 15 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം 2015-ല്‍ അദ്ദേഹം വിരമിച്ചു.

കോൺഗ്രസിൽ ചേർന്നത്

പ്രദീപ് ശര്‍മ്മയുടെ അറസ്റ്റിനും മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള ഉയര്‍ച്ചയ്ക്കും പിന്നാലെ കുല്‍ദീപ് ശര്‍മ്മ 2015-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമിത് ഷായിക്കെതിരായി കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് ആരംഭിച്ച ഇരുവര്‍ക്കുംതിരായ നിയമനടപടികള്‍ ഇപ്പോഴും രാഷ്ട്രീയരംഗത്ത് ചര്‍ച്ചയാവുകയാണ്.

Hot Topics

Related Articles