ശബരിമലയിൽ സംഭവിച്ചതെല്ലാം വീഴ്ചയെന്ന സർക്കാരിന്റെ വാദത്തെ തള്ളി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരർ: അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ദേവസ്വം മന്ത്രി ഇനിയെങ്കിലും രാജിവെയ്ക്കണം;ഇത് അഭ്യർത്ഥനയല്ല,ജനങ്ങളുടെ ആവശ്യം

തിരുവനന്തപുരം: ഹിന്ദു സമുദായത്തെ ഉപദ്രവിക്കാൻ ആരാണ് ഇത്ര ധൈര്യം നല്‍കിയത്, വാസവൻ രാജിവെക്കണം ഇല്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കും എന്നതാണ് രാജീവ് ചന്ദ്രശേഖരിൻ്റെ പുതിയ നിലപാട്.ശബരിമലയില്‍ കൊള്ള നടന്നു,ദല്ലാള്‍മാരുടെ സർക്കാരാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അല്‍പം ഉളുപ്പ് ഉണ്ടെങ്കില്‍ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണം.ഇത് അഭ്യർത്ഥനയല്ല ആവശ്യമാണ്. സെക്രട്ടറിയേറ്റില്‍ ഇരിക്കുന്ന മന്ത്രിമാർ അടക്കമുള്ളവർ ഇവിടെ നടക്കുന്നത് കേള്‍ക്കണം. നാലര കിലോ സ്വർണം ശബരിമലയില്‍ നിന്ന് തട്ടികൊണ്ട് പോയ കൊള്ളയെ പറ്റി മുഖ്യമന്ത്രി പറയുന്നത് വീഴ്ചയെന്ന്. ഇത് വീഴ്ചയല്ല കൊള്ളയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഹിന്ദു സമുദായത്തെ ഉപദ്രവിക്കാൻ ആരാണ് ഇത്ര ധൈര്യം നല്‍കിയത്. സെൻറ് റീത്താസ് സ്കൂളില്‍ നടന്നതും പ്രീണന രാഷ്ട്രീയം.ഹിന്ദു സമുദായത്തെ ഉപദ്രവിക്കാൻ ഇനി അനുവദിക്കില്ല. ദേവസ്വം മന്ത്രി രാജിവെച്ചില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisements

കേന്ദ്ര ഏജൻസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് അപേക്ഷ നല്‍കും. ശബരിമലക്കൊള്ളയില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും. മുഖ്യമന്ത്രിയുടെ മകനും മകളും അഴിമതിയുടെ ഭാഗമാണ്. ഇത് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. പണ്ട് കോണ്‍ഗ്രസിലാണ് കുടുംബ രാഷ്ട്രീയം കൊണ്ട് നടന്നത്. സിപിഐഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയ ഇരട്ടകള്‍. കുടുംബാധിപത്യമാണ് രണ്ടു പാർട്ടികളിലും. മകനും മകളും മരുമകനും രണ്ടിടത്തും ഉണ്ടെന്നും അദ്ദേഹം വിമർശിച്ചു.

Hot Topics

Related Articles